2004 മുതല്‍ 2009 വരെ ഒന്നിച്ച് കളിച്ച താരങ്ങളാണ് റൊണാള്‍ഡോയും റൂണിയും.

മാഞ്ചസ്റ്റര്‍: ഫുട്‌ബോളില്‍ എക്കാലത്തേയും മികച്ച താരം ലിയോണല്‍ മെസിയാണെന്ന് മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ വെയ്ന്‍ റൂണി. മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍ തന്റെ കൂടെ കളിച്ച ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ പരിഗണിക്കാതെയാണ് റൂണി മെസിയെ തെരഞ്ഞെടുത്തത്.

2004 മുതല്‍ 2009 വരെ ഒന്നിച്ച് കളിച്ച താരങ്ങളാണ് റൊണാള്‍ഡോയും റൂണിയും. ഇരുവരും ഒരുമിച്ച് മൂന്ന് പ്രീമിയര്‍ ലീഗ് കിരീടങ്ങളും ഒരു ചാംപ്യന്‍സ് ലീഗും നേടിയിരുന്നു. മുന്‍പും ഇക്കാര്യം റൂണി വ്യക്തമാക്കിയിട്ടുണ്ട്. 2012ല്‍ ഒരു ട്വിറ്റര്‍ പോസ്റ്റിലൂടെയായിരുന്നു വെളിപ്പെടുത്തല്‍. 

റൂണി തുടര്‍ന്നു... എന്റെ കണ്ണിലൂടെ കാണുമ്പോള്‍ എക്കാലത്തേയും മികച്ച താരം മെസിയാണ്. ഇക്കാര്യം ഞാന്‍ മുന്‍പും വ്യക്തമാക്കിയതാണ്. ഇരുവരും മികച്ച താരങ്ങള്‍ തന്നെ. എങ്കിലും മെസി ഒരുപടി മുന്നിലാണ്.

Scroll to load tweet…