അവസാന ഓവര്‍ വരെ ആവേശം നിറഞ്ഞ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ 14 റണ്‍സിന് തോല്‍പ്പിച്ചാണ് ബാംഗ്ലൂല്‍ സാധ്യതകള്‍ സജീവമാക്കിയത്.

ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നിന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ പ്ലേ ഓഫ് സാധ്യതകള്‍ നിലനിര്‍ത്തി. അവസാന ഓവര്‍ വരെ ആവേശം നിറഞ്ഞ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ 14 റണ്‍സിന് തോല്‍പ്പിച്ചാണ് ബാംഗ്ലൂല്‍ സാധ്യതകള്‍ സജീവമാക്കിയത്. ജയത്തോടെ ബാംഗ്ലൂര്‍ അഞ്ചാം സ്ഥാനത്തെത്തി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ബാംഗ്ലൂര്‍ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 218 റണ്‍സ് നേടി. മറുപടി ബാറ്റിങില്‍ ഹൈദരാബാദിന് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 204 റണ്‍സെടുക്കാന്‍ മാത്രാണ് സാധിച്ചത്. 42 പന്തില്‍ 81 റണ്‍സ് നേടിയ കെയ്ന്‍ വില്യംസണും 38 പന്തില്‍ 62 റണ്‍സ് നേടിയ മനീഷ് പാണ്ഡെയുമാണ് ഹൈദരാബാദിന് ജയപ്രതീക്ഷ നല്‍കിയത്. അലക്‌സ് ഹെയ്ല്‍സ് 37 റണ്‍സ് നേടി. ബാംഗ്ലൂരിന് വേണ്ടി മൊയീന്‍ അലി, മുഹമ്മദ് സിറാജ്, യൂസ്‌വേന്ദ്ര ചാഹല്‍ എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

നേരത്തെ, ആദ്യ ഇന്നിങ്സ് ആരംഭിച്ച് കോലിയും സംഘവും നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 218 റണ്‍സ് നേടി. എബി ഡി വില്ലിയേഴ്സ് (39 പന്തില്‍ 69), മൊയീന്‍ അലി (34 പന്തില്‍ 65), കോളിന്‍ ഗ്രാന്‍ഡ് ഹോം (17 പന്തില്‍ 40), സര്‍ഫറാസ് ഖാന്‍ (8 പന്തില്‍ 22) എന്നിവരാണ് ബാംഗ്ലൂരിനെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. ഹൈദരാബാദിനായി റാഷിദ് ഖാന്‍ നാല് ഓവറില്‍ 27 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് നേടി. സിദ്ധാര്‍ത്ഥ് കൗള്‍ രണ്ട് വിക്കറ്റ് നേടി. മലയാളി താരം ബേസില്‍ തമ്പി ബാംഗ്ലൂര്‍ ബാറ്റ്സ്മാന്മാരുടെ ചൂടറിഞ്ഞു. നാലോവറില്‍ 70 റണ്‍സാണ് താരം വഴങ്ങിയത്.