പ്ലേ ഓഫ് സാധ്യതകള്‍ തുലാസിലായ കോലിക്കും സംഘത്തിനും ഇന്ന് ജയിച്ചെങ്കില്‍ മാത്രമേ ജീവന്‍ നിലനില്‍ക്കുകയുള്ളൂ.
ഇന്ഡോര്: ഇന്ത്യന് പ്രീമിയര് ലീഗില് കിങ്സ് ഇലവന് പഞ്ചാബിനെതിരായ നിര്ണായക മത്സരത്തില് ടോസ് നേടിയ റോയല് ചലഞ്ചേഴ്സ് ബാംഗ്ലൂര് ബൗളിങ് തെരഞ്ഞെടുത്തു. പ്ലേ ഓഫ് സാധ്യതകള് തുലാസിലായ കോലിക്കും സംഘത്തിനും ഇന്ന് ജയിച്ചെങ്കില് മാത്രമേ ജീവന് നിലനില്ക്കുകയുള്ളൂ. മാറ്റങ്ങളില്ലാതെയാണ് റോയല് ചലഞ്ചേഴ്സ് ഇന്നിറങ്ങുന്നത്. പഞ്ചാബ് ആവട്ടെ ഒരു മാറ്റം വരുത്തിയിട്ടുണ്ട്.
കഴിഞ്ഞ മത്സരത്തിനിടെ പരുക്കേറ്റ് അഫ്ഗാന് സ്പിന്നര് മുജീബ് റഹ്മാന് ഇന്ന് കളിക്കില്ല. മുജീബിന് പകരം ഓസീസ് ഓള്റൗണ്ടര് മാര്കസ് സ്റ്റോയ്നിന് ടീമില് തിരിച്ചെത്തി. ഇന്ന് വിജയിച്ചാല് പഞ്ചാബിന് ഏറെകുറെ പ്ലേ ഓഫ് ഉറപ്പിക്കാം. നിലവില് മൂന്നാം സ്ഥാനത്താണ് പഞ്ചാബ്.



