ജോസ് പെക്കര്‍മാന്‍ അര്‍ജന്റീനയുടെ ദേശീയ പരിശീലക സ്ഥാനത്തേക്കോ..? കാര്യങ്ങള്‍ നീങ്ങുന്നത് അങ്ങോട്ടേക്കാണ്. കഴിഞ്ഞ ദിവസം പെക്കര്‍മാന്‍ കൊളംബിയയുടെ പരിശീലക സ്ഥാനത്ത് നിന്ന് പിന്‍മാറിയിരുന്നു. ആറ് വര്‍ഷത്തിന് ശേഷമാണ് അദ്ദേഹം കൊളംബിയയുടെ പരിശീലക സ്ഥാനത്ത് നിന്ന് മാറുന്നത്. കരാര്‍ പുതുക്കാന്‍ കൊളംബിയ്ക്ക് ആഗ്രഹം ഉണ്ടായിരുന്നെങ്കിലും പെക്കര്‍മാന്‍ വേണ്ടെന്ന് വെയ്ക്കുകയായിരുന്നു.

ബ്യൂണസ് ഐറിസ്: ജോസ് പെക്കര്‍മാന്‍ അര്‍ജന്റീനയുടെ ദേശീയ പരിശീലക സ്ഥാനത്തേക്കോ..? കാര്യങ്ങള്‍ നീങ്ങുന്നത് അങ്ങോട്ടേക്കാണ്. കഴിഞ്ഞ ദിവസം പെക്കര്‍മാന്‍ കൊളംബിയയുടെ പരിശീലക സ്ഥാനത്ത് നിന്ന് പിന്‍മാറിയിരുന്നു. ആറ് വര്‍ഷത്തിന് ശേഷമാണ് അദ്ദേഹം കൊളംബിയയുടെ പരിശീലക സ്ഥാനത്ത് നിന്ന് മാറുന്നത്. കരാര്‍ പുതുക്കാന്‍ കൊളംബിയ്ക്ക് ആഗ്രഹം ഉണ്ടായിരുന്നെങ്കിലും പെക്കര്‍മാന്‍ വേണ്ടെന്ന് വെയ്ക്കുകയായിരുന്നു.

അര്‍ജന്റീനയുടെ പരിശീലകസ്ഥാനം ഒഴിഞ്ഞു കിടക്കുകയാണ്. ദേശീയ ടീമിന്റെ പരിശീലകസ്ഥാനം ഏറ്റെടുക്കുന്നതിന് വേണ്ടിയാണ് പെക്കര്‍മാന്‍ സ്ഥാനമൊഴിഞ്ഞത് അര്‍ജന്റീനന്‍ മാധ്യമങ്ങള്‍ പുറത്തുവിടുന്നുണ്ട്. എന്തായാലും അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ ഇതിനെ കുറിച്ച് ഔദ്യോഗിക വിവിരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല. 

രണ്ട് ലോകകപ്പുകളില്‍ കൊളംബിയയെ പരീശീലിപ്പിച്ച പെക്കര്‍മാന്‍ മുന്‍പ് അര്‍ജന്റീനയേയും പിരിശീലിപ്പിച്ചിട്ടുണ്ട്. എന്നാല്‍, 2006ല്‍ ജര്‍മനിയില്‍ നടന്ന ലോകകപ്പിലെ മോശം പ്രകടനത്തെ തുടര്‍ന്ന് രാജിവെയ്‌ക്കേണ്ടി വന്നു. പിന്നീട് 2012 മുതല്‍ കൊളംബിയയെ പരിശീലിപ്പിക്കുന്ന പെക്കര്‍മാന്‍ രണ്ട് ലോകകപ്പിലും ടീമിനെ നോക്കൗട്ട് ഘട്ടത്തിലെത്തിച്ചു. 

റഷ്യന്‍ ലോകകപ്പില്‍ പ്രീ ക്വാര്‍ട്ടറില്‍ ഇംഗ്ലണ്ടിനോട് തോറ്റ് പുറത്താവുകയായിരുന്നു കൊളംബിയ. പെനാല്‍റ്റിയിലായിരുന്നു കൊളംബിയയുടെ തോല്‍വി. 2022 ഖത്തര്‍ ലോകകപ്പ് വരെ പെക്കര്‍മാന്‍ കൊളംബിയയുടെ പരിശീലകനായി തുടരണമെന്ന് കൊളംബിയ ഫുട്‌ബോള്‍ ഫെഡറേഷന്‍ ആഗ്രഹിച്ചിരുന്നെങ്കിലും പെക്കര്‍മാന്‍ കരാര്‍ പുതുക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു.