ബംഗലൂരു: ഐപിഎല്‍ താരലേലത്തിന്റെ രണ്ടാം ദിനം മലയാളി താരങ്ങളായ സച്ചിന്‍ ബേബിയെയും കെഎം ആസിഫിനെയും വിളിച്ചെടുത്ത് ടീമുകള്‍. സച്ചിന്‍ ബേബിയെ അടിസ്ഥാന വിലയായ 20 ലക്ഷത്തിന് ഹൈദരാബാദ് സണ്‍റൈസേഴ്സ് ആണ് ടീമിലെത്തിച്ചത്. കഴിഞ്ഞ സീസണില്‍ ബംഗലൂരു റോയല്‍ ചലഞ്ചേഴ്സിന്റെ താരമായിരുന്നു രഞ്ജിയില്‍ കേരളാ ടീമിന്റെ നായകന്‍ കൂടിയായ സച്ചിന്‍ ബേബി.

കെഎം ആസിഫിനെ 40 ലക്ഷം രൂപ നല്‍കി ചെന്നൈ സൂപ്പര്‍ കിംഗ്സ് ടീമിലെത്തിച്ചു. 20 ലക്ഷം രൂപയായിരുന്നു ആസിഫിന്റെ അടിസ്ഥാനവില.