ദില്ലി: നീണ്ട ഇടവേളയ്ക്കു ശേഷം രാജ്യസഭയിലെത്തിയ സച്ചിന്‍ ടെന്‍ഡുള്‍ക്കര്‍ക്ക് ട്രോളര്‍മാരുടെ ആക്രമണം. ബോക്സറും എംപിയുമായ മേരികോമും സച്ചിനൊപ്പം നാളുകള്‍ക്കൊടുവില്‍ പാര്‍ലമെന്‍റിലെത്തിയിരുന്നു. എന്നാല്‍ ട്വിറ്ററിലെ ട്രോളര്‍മാര്‍ സച്ചിന്‍റെ പിന്നാലെയാണ് കൂടിയത്. നിരവധി തവണ രാജ്യസഭയില്‍ സച്ചിന്‍റെ ഹാജറിനെക്കുറിച്ച് ചോദ്യങ്ങളുയര്‍ന്നിരുന്നു.
സമാജ്വാദി പാര്‍ട്ടി എംപി നരേഷ് അഗര്‍വാള്‍ അംഗങ്ങളുടെ തൂടര്‍ച്ചയായ അസാന്നിധ്യത്തെക്കുറിച്ച് പാര്‍ലമെന്‍റില്‍ കഴിഞ്ഞ ദിവസം ആരാഞ്ഞിരുന്നു. രാജ്യസഭയിലെ 12 നോമിനേറ്റഡ് അംഗങ്ങളില്‍ സച്ചിന്‍ ടെന്‍ഡുള്‍ക്കര്‍ക്കും നടി രേഖയ്ക്കുമാണ് ഏറ്റവും കുറവ് ഹാജറെന്നാണ് കണ്ടെത്തല്‍.
