ക്രിക്കറ്റ് ദൈവം മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിൻ ടെൻഡുൽക്കര്‍ ഇത്തവണ ന്യൂ ഇയര്‍ ആഘോഷിച്ചത് യുവരാജ് സിങിനും അജിത് അഗര്‍ക്കര്‍ക്കുമൊപ്പമാണ്. ഇവര്‍ മൂവരും കൂടിയുള്ള ചിത്രം സാമൂഹികമാധ്യമങ്ങളിൽ ഉള്‍പ്പടെ വൈറലായിരുന്നു. ഇപ്പോഴിതാ, യുവിക്കും അഗാര്‍ക്കര്‍ക്കും ഏറെ സ്വാദിഷ്‌ഠമായ ചിക്കൻ ബാര്‍ബിക്യൂ തയ്യാറാക്കി നൽകുന്ന വീഡിയോ സച്ചിൻ ട്വീറ്റ് ചെയ്തിരിക്കുകയാണ്.

24 വര്‍ഷത്തോളം ക്രീസിൽ നിറഞ്ഞാടി ആരാധകരെ ആസ്വദിപ്പിച്ച സച്ചിന്‍, ഇപ്പോള്‍ രുചികരമായ ഭക്ഷണം തയ്യാറാക്കിയാണ് പ്രിയ സുഹൃത്തുക്കളുടെ മനംകവര്‍ന്നത്. സച്ചിൻ ട്വീറ്റ് ചെയ്ത വീഡിയോയ്ക്കൊപ്പം ഇങ്ങനെ കുറിച്ചിട്ടുണ്ടായിരുന്നു- "പുതുവര്‍ഷരാത്രിയിൽ സുഹൃത്തുക്കള്‍ക്ക് വേണ്ടി പാചകം ചെയ്യുന്നത് ഏറെ സന്തോഷകരമായ കാര്യമാണ്. ഞാൻ തയ്യാറാക്കിയ ഭക്ഷണം അവരെല്ലാം ഏറെ ആസ്വദിച്ച് കഴിച്ചതിൽ ചാരിതാര്‍ത്ഥ്യമുണ്ട്. എല്ലാവര്‍ക്കും ഏറ്റവും നല്ലൊരു പുതുവര്‍ഷാനുഭവമാണ് ലഭിച്ചതെന്ന് ആശിക്കുന്നു. എല്ലാവര്‍ക്കും 2018 തകര്‍പ്പന്‍ വര്‍ഷമാകട്ടെയെന്നും എല്ലാവിധ അനുഗ്രഹങ്ങളും ലഭിക്കട്ടെയെന്നും ആശംസിക്കുന്നു'

View post on Instagram

സച്ചിൻ ട്വീറ്റ് ചെയ്ത വീഡിയോ കാണാം...