മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ മാങ്ങ അല്ല നാരങ്ങ പറിക്കാന്‍ പോയാല്‍ എങ്ങനെയിരിക്കും. സച്ചിന്‍ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവെച്ച ഒരു വീഡിയോ ആണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. പറിക്കുന്നത് മാങ്ങയാണെന്ന് തോന്നുമെങ്കിലും നിലത്തുവീണശേഷം സച്ചിന്‍ പറയുന്നത് പറിച്ചത് നാരങ്ങയാണെന്നാണ്.

സുഹൃത്തിന്റെ കമന്ററിയും വീഡിയോയിലുണ്ട്. സുഹൃത്ത് അത് മാങ്ങയാണെന്ന് പറയുമ്പോള്‍ പന്ത് കറക്കുന്നപോലെ നാരങ്ങ കൈയിലെടുത്ത് സച്ചിന്‍ അത് മാങ്ങയല്ല നാരങ്ങയാണെന്ന് തിരുത്തുന്നു. ഫാം ഹൗസ് പോലുള്ള സ്ഥലത്താണ് സുഹൃത്തിനൊപ്പം സച്ചിന്‍ തോട്ടിയുമെടുത്ത് നാരങ്ങാ പറിക്കാനിറങ്ങിയത്. നിലത്തുവീഴും മുമ്പ് നാരങ്ങ കൈയിലൊതുക്കാന്‍ സച്ചിന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ക്രിക്കറ്റില്‍ ഒരുപാട് ക്യാച്ചുകളെടുത്തിട്ടുള്ള സച്ചിന് പിഴക്കുകയും ചെയ്തു.

View post on Instagram