കൊല്‍ക്കത്ത: രണ്ടാമത് കൊല്‍ക്കത്ത മാരത്തണ്‍ ഫ്ലാഗ് ഓഫ് ചെയ്യുക മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുള്‍ക്കര്‍. ഫെബ്രുവരി നാലിന് റെഡ് റോഡിലാണ് നാല് വിഭാഗങ്ങളിലായുള്ള മത്സരം. ഒന്നാമതെത്തുന്നയാള്‍ക്ക്10 ലക്ഷവും രണ്ടാം സ്ഥാനത്തിന് അഞ്ച് ലക്ഷവും ലഭിക്കും. സച്ചിന്‍ വാര്‍ത്താ കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

എല്ലാ ഇന്ത്യക്കാരും ആരോഗ്യത്തോടെ ഇരിക്കുകയാണ് തന്‍റെ ലക്ഷ്യം. കഴിഞ്ഞ വര്‍ഷം മാരത്തണിന് ലഭിച്ച പ്രതികരണം ഞെട്ടിച്ചു. കൂടുതല്‍ പങ്കാളിത്തം ഇക്കുറി മാരത്തണിലൂണ്ടാകുമെന്ന പ്രതീക്ഷയും ഇതിഹാസ ക്രിക്കറ്റ് താരം പങ്കുവെച്ചു. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഓണ്‍ലൈനായി മത്സരത്തിന് രജിസ്റ്റര്‍ ചെയ്യാം.