സാഫ് കപ്പ് സെമിയില്‍ പാക്കിസ്ഥാനെ തകര്‍ത്ത് ഇന്ത്യന്‍ യുവനിരയുടെ വിജയഗാഥ. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഇന്ത്യന്‍ ജയം. 

ധാക്ക: സാഫ് കപ്പ് ഫുട്ബോളില്‍ പാക്കിസ്ഥാനെ തകര്‍ത്ത് ഇന്ത്യ ഫൈനലില്‍. സെമിയില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഇന്ത്യന്‍ ജയം. മന്‍വീര്‍ സിംഗ് രണ്ടും സുമിത്ത് ഒരു ഗോളും നേടി. പാക്കിസ്ഥാനായി മൊഹസില്‍ അലിയാണ് ഏക ഗോള്‍ മടക്കിയത്. ശനിയാഴ്‌ച നടക്കുന്ന ഫൈനലില്‍ ഇന്ത്യ മാലദ്വീപിനെ നേരിടും. എട്ടാം കിരീടമാണ് ഇന്ത്യയുടെ ലക്ഷ്യം. 

Scroll to load tweet…