ധാക്ക: സാഫ് കപ്പ് ഫുട്ബോളില്‍ തുടര്‍ച്ചയായ രണ്ടാം ജയത്തോടെ ഇന്ത്യ സെമി ഫൈനലില്‍. ഇന്ത്യ എതിരില്ലാത്ത രണ്ട് ഗോളിന് മാലദ്വീപിനെ തോല്‍പിച്ചു. നിഖില്‍ പൂജാരിയും മന്‍വീര്‍ സിംഗുമാണ് ഗോളുകള്‍ നേടിയത്. ആദ്യ പകുതിയിലായിരുന്നു ഇരു ഗോളുകളും. കൂടുതല്‍ സമയം പന്ത് കാല്‍ക്കല്‍ വെച്ചും കൂടുതല്‍ പാസുകളും ഷോട്ടുകളും ഉതിര്‍ത്താണ് ഇന്ത്യന്‍ ജയം. 

ഗ്രൂപ്പ് ബിയില്‍ രണ്ട് ജയവും ആറ് പോയിന്‍റുമായി ആധികാരികമായാണ് ഇന്ത്യ സെമിയിലെത്തിയത്. നേരത്തെ ശ്രീലങ്കയെയും എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഇന്ത്യ പരാജയപ്പെടുത്തിയിരുന്നു. സെമിയില്‍ ഇന്ത്യ ബുധനാഴ്‌ച്ച പാക്കിസ്ഥാനെ നേരിടും. ഇന്ത്യയാണ് നിലവിലെ ജേതാക്കള്‍.