ഏഴ് തവണ ചാന്പ്യൻമാരായ ഇന്ത്യ അടുത്ത വ‍ർഷത്തെ ഏഷ്യൻ കപ്പ് ലക്ഷ്യമിട്ട് 23 വയസ്സിൽ താഴെയുള്ളവരെയാണ് ഇത്തവണ ടൂർണമെന്‍റിൽ അണിനിരത്തുന്നത്. ആഷിക് കുരുണിയനാണ് ടീമിലെ ഏക മലയാളി. ക്യാപ്റ്റൻ സുഭാശിഷ ബോസ്, സുമിത് പാസി, ഫാറൂഖ് ചൗധരി, ജെറി ലാൽറിൻസ്വാല, വിനീത് റായ് തുടങ്ങിയവരാണ് ടീമിലെ പ്രമുഖ താരങ്ങൾ

ധാക്ക: സാഫ് കപ്പ് ഫുട്ബോളിന് ഇന്ന് ധാക്കയിൽ തുടക്കമാവും. ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ ഇന്ത്യ ശ്രീലങ്കയെ നേരിടും. ഇന്ത്യൻ സമയം വൈകിട്ട് ആറരയ്ക്കാണ് കളി തുടങ്ങുക.

ഏഴ് തവണ ചാന്പ്യൻമാരായ ഇന്ത്യ അടുത്ത വ‍ർഷത്തെ ഏഷ്യൻ കപ്പ് ലക്ഷ്യമിട്ട് 23 വയസ്സിൽ താഴെയുള്ളവരെയാണ് ഇത്തവണ ടൂർണമെന്‍റിൽ അണിനിരത്തുന്നത്. ആഷിക് കുരുണിയനാണ് ടീമിലെ ഏക മലയാളി. ക്യാപ്റ്റൻ സുഭാശിഷ ബോസ്, സുമിത് പാസി, ഫാറൂഖ് ചൗധരി, ജെറി ലാൽറിൻസ്വാല, വിനീത് റായ് തുടങ്ങിയവരാണ് ടീമിലെ പ്രമുഖ താരങ്ങൾ.

ഓസ്ട്രേലിയയിലെ പരിശീലനത്തിന് ശേഷമാണ് ഇന്ത്യ സാഫ് കപ്പിൽ കളിക്കുന്നത്. ശ്രീലങ്കയ്ക്കിതിരെ ഇതുവരെ ഏറ്റുമുട്ടിയ 22 കളിയിൽ 15ലും ഇന്ത്യക്കായിരുന്നു ജയം