സാഫ് കപ്പ് ഫൈനലില്‍ ഇന്ത്യക്കെതിരെ ലീഡ് സ്വന്തമാക്കി മാലദ്വീപ്. പത്തൊമ്പതാം മിനുറ്റില്‍ ഇബ്രാഹിം മഹൂദി ഹുസൈനാണ് ഗോള്‍ നേടിയത്.

ധാക്ക: സാഫ് കപ്പ് ഫൈനലില്‍ ഇന്ത്യക്കെതിരെ മാലദ്വീപിന് ലീഡ്. പത്തൊമ്പതാം മിനുറ്റില്‍ ഹസന്‍ നയാസിന്‍റെ പാസില്‍ ബോക്‌സിന് മധ്യത്തില്‍നിന്ന് ഇബ്രാഹിം മഹൂദി ഹുസൈനാണ് ആദ്യ ഗോള്‍ നേടിയത്. എന്നാല്‍ ഇന്ന് വിജയിച്ചാല്‍ ഇന്ത്യയുടെ സാഫ് കപ്പ് കിരീടനേട്ടം എട്ടിലെത്തും. 

ആഷിഖ് കുരുണിയൻ ആണ് ടീമിലെ ഏക മലയാളി. ഗ്രൂപ്പ് ഘട്ടത്തിൽ ശ്രീലങ്കയെയും മാലദ്വീപിനെയും തോൽപിച്ച ഇന്ത്യ സെമിഫൈനലിൽ പാകിസ്ഥാനെ ഒന്നിനെതിരെ മൂന്ന് ഗോളിന് തോൽപിച്ചാണ് കലാശപ്പോരാട്ടത്തിന് ടിക്കറ്റ് ഉറപ്പിച്ചത്. നേപ്പാളിനെ കീഴടക്കിയെത്തുന്ന മാലദ്വീപ് ലക്ഷ്യമിടുന്നത് രണ്ടാം കിരീടമാണ്.

Scroll to load tweet…