പ്രണയിനി സാഗരിക ഘട്ഗെയെ വിവാഹം കഴിച്ച ഇന്ത്യന്‍ ക്രിക്കറ്റ് താരം സഹീര്‍ ഖാന്‍ കൂട്ടുകാര്‍ക്കായി ഒരുക്കിയത് ഗംഭീര പാര്‍ട്ടി. നവംബര്‍ 23 ന് വിവാഹിതരായ ഇവര്‍ കഴിഞ്ഞ ദിവസം മുംബൈയില്‍ വച്ചാണ് പാര്‍ട്ടി സംഘടിപ്പിച്ചത്. ആഘോഷങ്ങളുടെ ചിത്രങ്ങളള്‍ സാഗരിക ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തുവിട്ടു. ഇരുവരും ലളിതമായ രീതിയില്‍ റജിസ്റ്റര്‍ വിവാഹമാണ് കഴിച്ചതെങ്കിലും സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമായാണ് പാര്‍ട്ടി ഒരുക്കിയത്.
ഇരുവരും ഏറെ കാലമായി പ്രണയത്തിലായിരുന്നു. വ്യത്യസ്ത മതവിഭാഗത്തില്‍ പെട്ടവരായതിനാല്‍ കോടതി വഴിയുള്ള കൂടിച്ചേരലാകും തങ്ങളുടേതെന്ന് സഹീര്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. ഇരുവരുടെയും കുടുംബവും വിവാഹത്തിന് പിന്തുണയുമായുണ്ടായിരുന്നു.

