സെമി ഫൈനലിൽ സൈന നെഹ്‌വാളിന് തോൽവി. ഒളിംപിക് ചാമ്പ്യൻ കരോളിന മാരിൻ നേരിട്ടുള്ള ഗെയ്മുകൾക്ക് സൈനയെ തോൽപിച്ചു.

ക്വലാലംപൂര്‍: മലേഷ്യ മാസ്റ്റേഴ്സ് ബാഡ്മിന്‍റൺ സെമി ഫൈനലിൽ സൈന നെഹ്‌വാളിന് തോൽവി. ഒളിംപിക് ചാമ്പ്യൻ കരോളിന മാരിൻ നേരിട്ടുള്ള ഗെയ്മുകൾക്ക് സൈനയെ തോൽപിച്ചു. സ്കോർ 21-16, 21-13.

ടൂര്‍ണമെന്‍റില്‍ മാരിന്‍ നാലാം സീഡും സൈന ഏഴാം സീഡുമാണ്. കരിയറില്‍ ഇതുവരെയുള്ള 11 മത്സരങ്ങളിൽ മാരിന്‍റെ ആറാം ജയമാണിത്. സൈനയുടെ തോൽവിയോടെ ടൂർണമെന്‍റിൽ ഇന്ത്യൻ പ്രതീക്ഷകൾ അവസാനിച്ചു.