നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു സൈനയുടെ പരാജയം. സ്‌കോര്‍ 17-21, 14-21.
ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസ് വനിതാ ബാഡ്മിന്റണില്‍ സൈന നെഹ്‌വാളിന് വെങ്കലം. ഇന്ന് നടന്ന സെമിയില്‍, ചൈനീസ് തായ്‌പേയുടെ ലോക ഒന്നാം നമ്പര്‍ തായ് സു യിങ്ങിനോട് തോറ്റതോടെയാണ് വെങ്കലത്തില്‍ ഒതുങ്ങിയത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു സൈനയുടെ പരാജയം. സ്‌കോര്‍ 17-21, 14-21. ഏഷ്യന്‍ ഗെയിംസില്‍ ബാഡ്മിന്റണ്‍ സിംഗിള്‍സ് നേടുന്ന ആദ്യ വനിതയാണ് സൈന. രണ്ടാം സെമിയില്‍ പി.വി. സിന്ധു അല്‍പ സമയത്തിനകം ഇറങ്ങും.
