ദില്ലി: ഡേവിസ് കപ്പ് മത്സരത്തിനുള്ള തയ്യാറെടുപ്പിനിടെ ഇന്ത്യൻ ടീമിൽ വിവാഹാഭ്യർഥനയും. താരങ്ങൾക്ക് ഒരുക്കിയ വിരുന്നിനിടെ ഇന്ത്യൻ താരം സാകേത് മെയ്നേനിയാണ് കാമുകി ശ്രീ ലക്ഷ്മിയോട് വിവാഹാഭ്യർഥന നടത്തിയത്.

ശ്രീലക്ഷ്മി സമ്മതവും അറിയിച്ചു. ഇതോടെ, ഇന്ത്യൻ ടെന്നിസ് അസോസിയേഷൻ പെട്ടെന്ന് കേക്ക് സംഘടിപ്പിച്ച് ചടങ്ങ് ആഘോഷമാക്കി.സിവിൽ സ‍ർവീസ് പരിശീലനം നടത്തുകയാണ് ശ്രീലക്ഷ്മി.

ആദ്യമായാണ് വിവാഹ അഭ്യർഥന നേരിൽകാണുന്നതെന്ന അടിക്കുറിപ്പോടെ പെയ്സ് ചിത്രം ട്വിറ്ററിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. അടുത്തിടെ സമാപിച്ച യുഎസ് ഓപ്പണ്‍ ഗ്രാന്‍സ്ലാം ടൂര്‍ണമെന്റിലേക്ക് നേരിട്ട് യോഗ്യത നേടിയ സാകേത് മെയ്നേനി വരവറിയിച്ചിരുന്നു. ആദ്യ റൗണ്ടില്‍ പൊരുതി തോറ്റ മെയ്നേനി സിംഗിള്‍സ് റാങ്കിംഗില്‍ 137-ാം സ്ഥാനത്തെത്തുകയും ചെയ്തു.

Scroll to load tweet…
Scroll to load tweet…