ലിവര്‍പൂള്‍  ഈ സീസണിൽ കണ്ടത് തുടക്കം മാത്രം.

ലണ്ടന്‍: ലിവര്‍പൂളിന്‍റെ ആരാധകര്‍ക്ക് തൽക്കാലത്തേക്ക് ആശ്വസിക്കാം. ചാംപ്യന്‍സ് ലീഗ് കിരീടത്തിന് ഒരു ജയം അരികിലേക്ക് ചെമ്പടയെ എത്തിച്ച മുഹമ്മദ് സലാ ക്ലബ്ബ് മാറ്റത്തെ കുറിച്ച് ഇപ്പോള്‍ ആലോചിക്കുന്നില്ല. ലിവര്‍പൂള്‍ ഈ സീസണിൽ കണ്ടത് തുടക്കം മാത്രം. കൂടുതൽ നേട്ടങ്ങള്‍ക്കായി താനും സഹതാരങ്ങളും തയ്യാര്‍. സലാ വ്യക്തമാക്കി.

ചാംപ്യന്‍സ് ലീഗ് ഫൈനലില്‍ റയൽ മാഡ്രിഡ് ശക്തരായ എതിരാളികള്‍ ആവുമെങ്കിലും സലായ്ക്ക് ആശങ്കകളില്ല .ആന്‍ഫീൽഡിലെ ആദ്യ സീസണിൽ 43 ഗോളുകള്‍ നേടിക്കഴിഞ്ഞ സലാക്ക് 2020വരെ ലിവര്‍പൂളുമായി കരാര്‍ ഉണ്ട്.