2022 ലോകകപ്പില്‍ മെസിക്ക് അര്‍ജന്റീനയെ വിജയത്തിലേക്ക് നയിക്കാന്‍ സാധിക്കുമെന്ന് ലോകകപ്പ് പരിശീലകന്‍ ഹോര്‍ഗെ സാംപൗളി. ഏറെ കാലത്തിന് ശേഷമാണ് സാംപൗളി മെസിയേയും അര്‍ജന്റീനയേയും മെസിയേയും കുറിച്ച് സംസാരിക്കുന്നത്.
ബ്യൂണസ് ഐറിസ്: 2022 ലോകകപ്പില്‍ മെസിക്ക് അര്‍ജന്റീനയെ വിജയത്തിലേക്ക് നയിക്കാന്‍ സാധിക്കുമെന്ന് ലോകകപ്പ് പരിശീലകന്‍ ഹോര്‍ഗെ സാംപൗളി. ഏറെ കാലത്തിന് ശേഷമാണ് സാംപൗളി മെസിയേയും അര്‍ജന്റീനയേയും മെസിയേയും കുറിച്ച് സംസാരിക്കുന്നത്. റഷ്യന്‍ ലോകകപ്പില്‍ സാംപൗളി പരിശീലിപ്പിച്ച അര്‍ജന്റീന പ്രീ ക്വാര്‍ട്ടറില്‍ പുറത്തായിരുന്നു. ശേഷം അദ്ദേഹത്തെ പരിശീലക സ്ഥാനത്ത് നിന്ന് പുറത്താക്കിയിരുന്നു.
അദ്ദേഹം തുടര്‍ന്നു.. അര്‍ജന്റീനയുടെ ലോകകപ്പ് പ്രകടനത്തില്‍ വിഷമമോ കുറ്റബോധമോ തോന്നിയിട്ടില്ല. എല്ലാവരും അവരവരുടെ പരമാവധി പുറത്തെടുത്തു. ഫലം എതിരായി പോയത് നിര്‍ഭാഗ്യകരം മാത്രമാണ്. രാജ്യത്തിന്റെ പരിശീലക കുപ്പായമണിയുമ്പോള്‍ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വരുമെന്ന് അറിയാമായിരുന്നു. അതുക്കൊണ്ട് തന്ന ഇപ്പോള്‍ കേള്‍ക്കുന്ന വിമര്‍ശനങ്ങളില്‍ നിരാശയില്ല.
അനിവാര്യമായ വിശ്രമത്തിലാണിപ്പോള്‍. എന്നാല്‍ പരിശീലക വേഷത്തില്‍ തിരിച്ചെത്തും. പെറു, ചിലി, ഇക്വഡോര്‍, സ്‌പെയ്ന്‍ എന്നിവിടങ്ങളിലെ ക്ലബുകളെ പരിശീലിപ്പിച്ചുള്ള പരിചയമുണ്ട്. അതുകൊണ്ട് തന്നെ പരിശീലക വേഷത്തില്‍ തിരിച്ചെത്തും. ഇനിയും സന്തോഷത്തോടെ ജീവക്കണമെന്നും സാംപൗളി പറഞ്ഞു.
മെസിയെ കുറിച്ചും മുന്‍ പരിശീലകന്‍ വാചാലനായി. ചരിത്രത്തിലെ ഏറ്റവും മികച്ച ഫുട്‌ബോളറാണ് അദ്ദേഹം. അങ്ങനെ ഒരു താരത്തിനൊപ്പം ഒരുപാട് സമംയ പങ്കുവെയ്ക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. ടീമിന് വേണ്ടി കഠിനാധ്വാനം ചെയ്യുന്ന താരമാണ് മെസി. തോല്‍വിയില്‍ മെസിക്ക് ഒരുപാട് വിഷമമുണ്ടായിരുന്നു. അയാള്‍ക്ക് ചോക ചാംപ്യനാവാന്‍ കഴിയും. 2022 ലോകകപ്പില്‍ ഇനിയും സമയമുണ്ട്.
