കൊച്ചി: ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സ് വല കാക്കാന്‍ വീണ്ടും മുന്‍ ഇന്ത്യന്‍ താരം സന്ദീപ് നന്ദി. ബ്ലാസ്റ്റേഴ്സ് നിരയിലെത്തുന്ന മൂന്നാമത്തെ ഗോളിയാണ് വെസ്റ്റ് ബംഗാളില്‍ നിന്നുള്ള 42കാരനായ നന്ദി. വിദേശ താരം പോള്‍ റച്യുബക്ക, ഈസ്റ്റ് ബംഗാള്‍ മുന്‍ ഗോള്‍ കീപ്പര്‍ സുഭാശിഷ് റോയ് എന്നിവര്‍ ബ്ലാസ്റ്റേഴ്സ് നിരയില്‍ നേരത്തെയെത്തിയിരുന്നു.
19കാരനായ മലയാളി ഗോള്‍ കീപ്പര്‍ സുജിത് എംഎസും ബ്ലാസ്റ്റേഴ്സിലെത്തുമെന്ന് സൂചനയുണ്ട്. ഗോഗുലം എഫ്‌സി താരമായ സുജിത്ത് നിലമ്പൂര്‍ ബസേലിയസ് കോളേജ് വിദ്യാര്‍ത്ഥിയാണ്. മലപ്പുറം എംഎസ്പി സ്‌കൂള്‍ താരമായ സുജിത്ത് 2014ലെ സുബ്രതോ കപ്പില്‍ ബ്രസീല്‍ ടീമിനെതിരെ എംഎസ്പിയുടെ ഗോള്‍വല കാത്ത് ശ്രദ്ധ നേടിയിരുന്നു.
18 തവണ ബ്ലാസ്‌റ്റേഴ്‌സ് ജഴ്‌സി അണിഞ്ഞിട്ടുണ്ട് നന്ദി. 1999ല്‍ മോഹന്‍ ബഗാനിലൂടെ പ്രഫഷണല്‍ ഫുട്ബോളിലെത്തിയ സന്ദീപ് നന്ദി ഈസ്റ്റ് ബംഗാള്‍, ചര്‍ച്ചില്‍ ബ്രദര്‍സ്, മുംബൈ എഫ് സി, എന്നിവയില്‍ കളിച്ചു. ദേശീയ ടീമിനായി 16 മല്‍സരങ്ങള്‍ കളിച്ചിട്ടുണ്ട് സന്ദീപ് നന്ദി.
