ലാലിഗ പ്രീ സീസൺ മത്സരം മികച്ച പാഠമാണ് നൽകിയതെന്ന് ബ്ളാസ്റ്റേഴ്സ് പ്രതിരോധതാരം അനസ് എടത്തൊടിക. പരുക്ക് മാറി ഐ.എസ്.എൽ മത്സരത്തിന് മുൻപ് സി.കെ. വിനീത് ടീമിനൊപ്പം ചേരുമെന്ന് പ്രതീക്ഷിക്കുന്നതായി ക്യാപ്റ്റൻ സന്ദേശ് ജിങ്കനും പ്രതികരിച്ചു
ലാലിഗ പ്രീ സീസണിലെ രണ്ട് മത്സരങ്ങളിലും വമ്പന്‍ തോല്‍വി ഏറ്റുവാങ്ങിയതിന് ശേഷമാണ് നായകന്‍ സന്തോഷ് ജിങ്കനും അനസും പ്രതികരിച്ചത്. ലാലിഗ പ്രീ സീസണ്‍ മത്സരങ്ങള്‍ മികച്ച പാഠമാണ് നൽകിയതെന്ന് ബ്ളാസ്റ്റേഴ്സ് പ്രതിരോധതാരം അനസ് എടത്തൊടിക പറഞ്ഞു. പരുക്ക് മാറി ഐ.എസ്.എൽ മത്സരത്തിന് മുൻപ് സി.കെ. വിനീത് ടീമിനൊപ്പം ചേരുമെന്ന് പ്രതീക്ഷിക്കുന്നതായി സന്ദേശ് ജിങ്കനും പ്രതികരിച്ചു.
മെൽബണുമായുള്ള വമ്പൻ തോൽവിയിൽ നിന്ന് നിരവധി പോരായ്മകൾ തിരിച്ചറിഞ്ഞു. ജിറോണയുമായുള്ള മത്സരത്തിൽ അത് ഗ്രൗണ്ടിൽ കണ്ടു. ടോപ് ക്ളാസ് ടീമുകളെ നേരിടുന്നത് ഇന്ത്യൻ വലിയ അനുഭവമാണെന്ന് അനസ് എടത്തൊടിക പറഞ്ഞു.
അഞ്ച് ഗോളിന്‍റെ തോൽവി സങ്കടകരമാണെങ്കിലും രണ്ടാം മത്സരത്തിൽ മെച്ചപ്പെട്ട പ്രകടനം ടീം പുറത്തെടുത്തതിൽ അഭിമാനം തോന്നുവെന്നായിരുന്നു ക്യാപ്റ്റൻ സന്ദേശ് ജിങ്കന്‍റെ പ്രതികരണം. വിനീത് കൂടി എത്തുന്നതോടെ കളി മാറുമെന്നും നായകന്‍ അഭിപ്രായപ്പെട്ടു.
ഐ.എസ്.എൽ അഞ്ചാം സീസണിന്‍റെ ഒരുക്കമാണ് ഇനി. ടീമിലേക്കുള്ള പുതിയ വിദേശ താരത്തെ അതിന് മുൻപ് എത്തിക്കാനുള്ള ശ്രമം ഇതോടൊപ്പം മാനേജ്മെന്‍റ് തുടങ്ങിയിട്ടുണ്ട്.
