ഐഎസ്എല്‍ സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ മോശം പ്രകടനത്തെ തുടര്‍ന്ന് സന്ദേശ് ജിങ്കാന്‍ ആരാധകരോട് ക്ഷമ പറഞ്ഞു. ഈ സീസണില്‍ ആരാധകരുടെ പ്രതീക്ഷകള്‍ക്കനുസരിച്ച് പ്രകടനം നടത്താന്‍ തങ്ങള്‍ക്കായില്ലെന്നും ഇതിലും മികച്ച പ്രകടനം ആരാധകര്‍ അര്‍ഹിക്കുന്നുവെന്നും ജിങ്കന്‍ ട്വിറ്ററില്‍ കുറിച്ചു.

കൊച്ചി: ഐഎസ്എല്‍ സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ മോശം പ്രകടനത്തെ തുടര്‍ന്ന് സന്ദേശ് ജിങ്കാന്‍ ആരാധകരോട് ക്ഷമ പറഞ്ഞു. ഈ സീസണില്‍ ആരാധകരുടെ പ്രതീക്ഷകള്‍ക്കനുസരിച്ച് പ്രകടനം നടത്താന്‍ തങ്ങള്‍ക്കായില്ലെന്നും ഇതിലും മികച്ച പ്രകടനം ആരാധകര്‍ അര്‍ഹിക്കുന്നുവെന്നും ജിങ്കന്‍ ട്വിറ്ററില്‍ കുറിച്ചു. 2019 ല്‍ ഇതിലും കൂടുതല്‍ അധ്വാനിക്കാനും ആരാധകര്‍ക്ക് ആഗ്രഹിക്കുന്ന പ്രകടനം നടത്താനും ശ്രമിക്കുമെന്നും ക്യാപ്റ്റന്‍ കൂട്ടിച്ചേര്‍ത്തു.

ട്വീറ്റ് ഇങ്ങനെ... കേരള ബ്ലാസ്റ്റേഴ്‌സ് കുടുംബത്തോടും ആരാധകരോടും ക്ഷമ ചോദിക്കുന്നു. തീര്‍ത്തും ബുദ്ധിമുട്ടേറിയ ഒരു സീസണായിരുന്നു ഇത്. എന്നാല്‍ നിങ്ങള്‍ അര്‍ഹിക്കുന്നത് ഒന്നും ഞങ്ങള്‍ക്ക് നല്‍കാന്‍ സാധിച്ചില്ല. എന്നാല്‍ ഞങ്ങള്‍ കഴിവിന്റെ പരാമവധി ശ്രമിച്ചു. ചില സമയങ്ങളില്‍ നമ്മള്‍ ചെയ്ത കഠിനാധ്വാനത്തിന് ഫലം ഉറപ്പുവരുത്താന്‍ സാധിക്കില്ല. കഴിഞ്ഞത് മാറ്റാന്‍ കഴിയില്ല. ഭാവിയിലേക്ക് നോക്കാന്‍ മാത്രമേ സാധിക്കൂ. അടുത്ത സീസണില്‍ ഇതിനേക്കാള്‍ കൂടുതല്‍ കഠിനാധ്വാനം ചെയ്യും. ഇങ്ങനെ പറഞ്ഞാണ് ജിങ്കാന്‍ ട്വീറ്റ് അവസാനിപ്പിക്കുന്നത്. 

Scroll to load tweet…

ഐഎസ്എല്‍ ചരിത്രത്തില്‍ ഏറ്റവും മോശം പ്രകടനമാണ് ബ്ലാസ്റ്റേഴ്‌സിന്റേത്. നിരവധി ആരാധകര്‍ പ്രതിഷേധമറിയിക്കുകയും ചെയ്തു. സ്റ്റേഡിയങ്ങളില്‍ ആളൊഴിഞ്ഞു. 12 മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ വെറും 9 പോയന്റുമായി ലീഗില്‍ എട്ടാം സ്ഥാനത്ത് നില്‍ക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്.