യോഗ്യത റൗണ്ടിലെ ടീമില്‍ നിന്ന് മാറ്റമില്ല രാഹുല്‍ വി രാജ് ടീം നായകന്‍
കോഴിക്കോട്: സന്തോഷ് ട്രോഫി ഫുട്ബോളിന്റെ അവസാന റൗണ്ടിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. യോഗ്യത റൗണ്ട് കളിച്ച ടീമില് നിന്ന് മാറ്റമില്ല.
രാഹുല് വി രാജിനെ നായകനായും സതീവന് ബാലനെ മുഖ്യപരിശീലകനായും നിലനിര്ത്തി. ഗോള്ക്കീപ്പിങ്ങ് പരിശീലകനായി ഷാഫി അലി ടീമിനൊപ്പം
ചേര്ന്നിട്ടുണ്ട്. യുവത്വവും പരിചയ സമ്പന്നതയും ചേര്ന്ന ടീം ഇത്തവണത്തേത്
നിലവിലെ ചാമ്പ്യന്മാരായ ബംഗാളിനൊപ്പം മണിപ്പൂരും മഹാരാഷ്ട്രയും ചാണ്ഡിഗഡും ഉള്പ്പെടുന്ന എ ഗ്രൂപ്പിലാണ് കേരളം. ആദ്യകളി 19ന് ചാണ്ഡിഗഡുമായാണ്. കേരള ടീം പതിനാലിന് രാത്രി എറണാകുളത്ത് നിന്ന് കൊല്ക്കത്തക്ക് തിരിക്കും. യോഗ്യത റൗണ്ടിലെ മികച്ച പ്രകടനം ടീമിന് ആത്മ വിശ്വാസം പകരുന്നു. ഗോവയോട് സെമിയിലാണ് കഴിഞ്ഞ തവണ കേരളം തോറ്റത്.
ടീമംഗങ്ങള്
വി. മിഥുന്, എം. ഹാജ്മല്, അഖില് സോമന്, എസ്. ലിജോ, രാഹുല് വി. രാജ്, വൈ. പി. മുഹമ്മദ് ഷരീഫ്, വിബിന് തോമസ്, വി. ജി. ശ്രീരാഗ്, കെ. ഒ. ജിയാദ് ഹസന്, ജസ്റ്റിന് ജോര്ജ്, കെ. പി. രാഹുല്, എസ്. ശീശന്, മുഹമ്മദ് പാറക്കോട്ടില്, വി. എസ്. ശ്രീക്കുട്ടന്, എം. എസ് ജിതിന്, ബി.എല് ഷംനാസ്, സജിത്ത് പൗലോസ്, വി.കെ അഫ്സല്, പി.സി അനുരാജ്.
