ലെറോയ് സാനെ ജര്‍മന്‍ ക്യാംപ് വിട്ടതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് അവസാനമായി. തനി ജനിച്ച കുഞ്ഞിനെ കാണാന്‍ വേണ്ടിയാണ് സാനെ ക്യാംപ് വിട്ടത്. സാനെ യുവേഫ നേഷന്‍സ് ലീഗിനായുള്ള ജര്‍മന്‍ ക്യാംപ് വിട്ടത് വിവാദ വാര്‍ത്തയായിട്ടാണ് മാധ്യമങ്ങള്‍ നല്‍കിയത്. എന്നാല്‍ വിവാദങ്ങള്‍ക്കൊന്നും സ്ഥാനമില്ലെന്ന് തെളിയിക്കുന്നതാണ് സാനെയുടെ ട്വീറ്റ്. ട്വിറ്ററിലൂടെയാണ് താന്‍ അച്ഛനായ വിവരം സാനെ ലോകത്തോട് പങ്കു വെച്ചത്.

ബെര്‍ലിന്‍: ലെറോയ് സാനെ ജര്‍മന്‍ ക്യാംപ് വിട്ടതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് അവസാനമായി. തനിക്ക് ജനിച്ച കുഞ്ഞിനെ കാണാന്‍ വേണ്ടിയാണ് സാനെ ക്യാംപ് വിട്ടത്. സാനെ യുവേഫ നേഷന്‍സ് ലീഗിനായുള്ള ജര്‍മന്‍ ക്യാംപ് വിട്ടത് വിവാദ വാര്‍ത്തയായിട്ടാണ് മാധ്യമങ്ങള്‍ നല്‍കിയത്. എന്നാല്‍ വിവാദങ്ങള്‍ക്കൊന്നും സ്ഥാനമില്ലെന്ന് തെളിയിക്കുന്നതാണ് സാനെയുടെ ട്വീറ്റ്. ട്വിറ്ററിലൂടെയാണ് താന്‍ അച്ഛനായ വിവരം സാനെ ലോകത്തോട് പങ്കു വെച്ചത്.

Scroll to load tweet…

വ്യക്തിപരമായ കാരണങ്ങള്‍ എന്ന് പറഞ്ഞിട്ടാണ് യുവതാരം ടീം വിട്ടതെങ്കിലും ഒട്ടേറെ അഭ്യൂഹങ്ങള്‍ ബാക്കിയായിരുന്നു. യുവേഫ നേഷന്‍സ് ലീഗില്‍ ഫ്രാന്‍സിനെതിരായ മത്സരത്തില്‍ പകരക്കാരനായി ഇറക്കിയത് കാരണമാണ് സാനെ ക്യാംപ് വിട്ടതെന്ന് വാാര്‍ത്തകള്‍ വരെ വന്നു. സാനെ ജര്‍മന്‍ ദേശീയ ടീം കോച്ച് ജോവാക്കിം ലോയുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഇന്നലെ ടീം ഹോട്ടല്‍ വിട്ടിറങ്ങിയത്. കുട്ടിയുടെ ജനന സമയത്ത് ടീം ഹോട്ടല്‍ വിട്ട് പോകാന്‍ അനുവാദം നല്‍കിയ ജര്‍മ്മന്‍ കോച്ചിനും ടീമിനും സാനെ നന്ദി അറിയിച്ചിട്ടുണ്ട്. 

Scroll to load tweet…

സാനെയുടെയും കൂട്ടുകാരി ക്യാന്‍ഡിസ് ബ്രൂക്കിന്റെയും ആദ്യത്തെ കുട്ടിയാണ് ഇന്നലെ പിറന്നത്. ലോക ചാമ്പ്യന്മാരും മുന്‍ ലോകചാമ്പ്യന്മാരും തമ്മിലുള്ള മത്സരം സമനിലയിലാണ് അവസാനിച്ചത്. റഷ്യന്‍ ലോകകപ്പില്‍ ഇറങ്ങിയ അന്തിമ സ്‌ക്വാഡില്‍ ഇടം നേടാന്‍ സാനെക്ക് സാധിച്ചിരുന്നില്ല.