ടെന്നീസിനൊപ്പം ക്രിക്കറ്റിനെയും സ്നേഹിക്കുന്നയാളാണ് സാനിയ മിര്‍സ

ഹൈദരാബാദ്: ടെന്നീസ് കോര്‍ട്ടിലെ ഇന്ത്യന്‍ റാണിയാണ് സാനിയ മിര്‍സ. വനിതകളില്‍ ഉയര്‍ന്ന റാങ്കിംഗിലെത്തിയ ഇന്ത്യന്‍ താരമാണ് ഈ ഹൈദരാബാദുകാരി. പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരം ഷെയ്ബ് മാലിക്കിന്‍റെ ജീവിതസഖിയായ സാനിയ വിവാഹ ശേഷവും കോര്‍ട്ടില്‍ തുടര്‍ന്നു. ടെന്നീസ് കോര്‍ട്ടിന് പുറത്ത് ക്രിക്കറ്റ് മൈതാനങ്ങളില്‍ പോലും പലപ്പൊഴും കാണിയായി സാനിയയെ ആരാധകര്‍ക്ക് കാണാനായി.

ടെന്നീസിനൊപ്പം ക്രിക്കറ്റിനെയും സ്നേഹിക്കുന്നയാളാണ് സാനിയ മിര്‍സ. ക്രിക്കറ്റിനെ കുറിച്ചുള്ള തന്‍റെ ഇഷ്ടങ്ങള്‍ തുറന്നുപറഞ്ഞിരിക്കുകയാണ് സാനിയ മിര്‍സയിപ്പോള്‍. പ്രിയ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ ആരൊക്കെയെന്ന് ചോദിച്ച് ട്വിറ്ററില്‍ ഒരു ആരാധകന്‍ രംഗത്തെത്തിയതോടെയാണ് സാനിയയുടെ ഇഷ്ടം പുറത്തായത്. ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും മുന്‍ നായകന്‍ എംഎസ് ധോണിയുമാണ് സാനിയയുടെ പ്രിയതാരങ്ങള്‍.

Scroll to load tweet…
Scroll to load tweet…

മറുപടി വന്നതോടെ പ്രിയ ശ്രീലങ്കന്‍ ക്രിക്കറ്റ് താരത്തെ കുറിച്ച് ചോദിച്ച് മറ്റൊരു ആരാധകനും രംഗത്തെത്തി. ശ്രീലങ്കയുടെ ഇതിഹാസം വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായ കുമാര്‍ സംഗക്കാരയാണ് പ്രിയ താരമെന്നായിരുന്നു സാനിയയുടെ മറുപടി. എന്നാല്‍ കോലിയെ ഒറ്റവാക്കില്‍ നിര്‍വചിക്കാന്‍ മറ്റൊരു ആരാധകന്‍ ആവശ്യപ്പെട്ടതോടെ ടെന്നീസ് റാണി കുരുക്കിലായി. വാക്കുകള്‍ കിട്ടാതെ വന്ന സാനിയ ഒടുവില്‍ ചാമ്പ്യന്‍ എന്ന് വിശേഷിപ്പിച്ച് അവസാനിപ്പിക്കുകയായിരുന്നു. 

Scroll to load tweet…
Scroll to load tweet…