ഹൈദരാബാദ്: ട്വിറ്ററില്‍ സാനിയാ മിര്‍സയുടെ കൈയബദ്ധത്തെ കളിയാക്കിക്കൊല്ലുകയാണ് ട്രോളന്‍മാരിപ്പോള്‍. വണ്‍ പ്ലസ് ത്രീ ടി മൊബല്‍ ഫോണിന്റെ പ്രമോഷനുവേണ്ടി സാനിയ ചെയ്ത ട്വീറ്റാണ് പുലിവാലായത്. ടെക്കിയല്ലെങ്കിലും കഴിഞ്ഞ കുറച്ചു മാസമായി വണ്‍ പ്ലസ് ത്രീ ടി ഫോണുപയോഗിക്കുന്നത് ഇഷ്ടപ്പെട്ടുന്നുവെന്ന് സാനിയ കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തു. എന്നാല്‍ ഇത് ചെയ്തതാകട്ടെ ഐഫോണുപയോഗിച്ചും.
ഇക്കാര്യം സാനിയയുടെ ട്വീറ്റിന് താഴെ വ്യക്തമാക്കിയിട്ടുള്ള കാര്യം താരം ശ്രദ്ധിച്ചില്ല. എന്നാല്‍ ട്രോളന്‍മാരുടെ കണ്ണില്‍പ്പെടുകയും ചെയ്തു. ടെക്കിയല്ലെങ്കിലും സാമാന്യബുദ്ധി ഉപയോഗിച്ചാല്‍ പോലും ഇക്കാര്യം വ്യക്തമാവുമെന്നിരിക്കെ സാനിയയുടെ കൈയബദ്ധത്തെ ട്രോളന്‍മാര്‍ കളിയാക്കിക്കൊല്ലുകയും ചെയ്തു. ട്രോളുകളും റീ ട്വീറ്റുകളും വര്‍ധിച്ചതോടെ താരം ട്വീറ്റ് തന്നെ ഡീലിറ്റ് ചെയ്തു.
ട്വിറ്ററില്‍ തിരിച്ചടി നേരിട്ടെങ്കിലും ഇറ്റാലിയന്‍ ഓപ്പണില്‍ കസഖിസ്ഥാന്റെ യാരോസ്ലാവ വെഡോവയ്ക്കൊപ്പം സാനിയാ സഖ്യം സെമിയിലെത്തിയിട്ടുണ്ട്.
