ഹൈദരാബാദ്: 'ബേബി മിര്‍സ മാലിക്'...ടെന്നീസ് സൂപ്പര്‍ താരം സാനിയ മിര്‍സ ട്വീറ്റ് ചെയ്ത ഈ പേര് ആരാധകരില്‍ സൃഷ്ടിച്ച ആകാംഷ ചെറുതല്ല. സാനിയ മിര്‍സ- ശൊയ്ബ് മാലിക് ദമ്പതികള്‍ ആദ്യ കുഞ്ഞിനായി കാത്തിരിക്കുന്നു എന്ന സൂചനയാണ് ട്വീറ്റിലുള്ളത് എന്നായിരുന്നു ചര്‍ച്ചകള്‍. തങ്ങള്‍ക്ക് ഒരു മകള്‍ വേണമെന്ന് ഇരുവരും പറയുകയും ചെയ്തതോടെ ഈ ട്വീറ്റിന് പിന്നാലെ കൂടി ആരാധകര്‍.

സാനിയ മിര്‍സ ഗര്‍ഭിണിയാണെന്ന വാര്‍ത്തകള്‍ ഇപ്പോള്‍ സ്ഥിരീകരിച്ചിരിക്കുകയാണ് സാനിയയുടെ പിതാവും പരിശീലകനുമായ ഇമ്രാന്‍ മിര്‍സ. 2010 ഏപ്രില്‍ 12നായിരുന്നു പാക്കിസ്ഥാന്‍ ക്രിക്കറായ ശൊയ്ബ് മാലിക്കിനെ സാനിയ വിവാഹം ചെയ്തത്. വിവാഹ ശേഷവും ടെന്നീസ് കോര്‍ട്ടില്‍ ഇന്ത്യക്കായി ബാറ്റേന്താനായിരുന്നു സാനിയയുടെ തീരുമാനം. കാല്‍മുട്ടിന് പരിക്കേറ്റ താരം കഴിഞ്ഞ സെപ്റ്റംബര്‍ മുതല്‍ കോര്‍ട്ടില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്.