Asianet News MalayalamAsianet News Malayalam

സഞ്ജു അന്ന് കരുണിനോട് പറഞ്ഞു ഓടിക്കോ...ഓടിക്കോ; അതുകേട്ട് ധോണിപോലും അന്തം വിട്ടു

sanju samson and karun nair exchange malayalam during ipl match
Author
Delhi, First Published Dec 19, 2016, 12:28 PM IST

ദില്ലി: ചെന്നൈ ക്രിക്കറ്റ് ടെസറ്റില്‍ ട്രിപ്പിള്‍ സെഞ്ചുറി തികച്ച് മലയാളികളുടെ അഭിമാനമായ കരുണ്‍ നായര്‍ ഐപിഎല്ലില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിന്റെ താരമാണ്. ഡല്‍ഹിയുടെ മറ്റൊരു മലയാളി താരം സഞ്ജു വി സാംസണുമൊത്ത് ക്രീസില്‍ നില്‍ക്കുമ്പോള്‍ ഇരുവരും പറയുന്നത് പച്ചമലയാളവും.  ഐപിഎല്ലില്‍ ഇത്തരമൊരു സംഭവമുണ്ടായിരുന്നു. ഡല്‍ഹി ഡെയര്‍ ഡെവിള്‍സ്- റൈസിംഗ് പൂനെ സൂപ്പര്‍ ജയന്റ്സ് മത്സരത്തിനിടെയായിരുന്നു ഇരുവരും മലയാളത്തില്‍ റണ്ണിനായി ഓടിക്കോ...ഓടിക്കോ എന്നു പറഞ്ഞത്.

മത്സരത്തിന്റെ നാലാം ഓവറിലായിരുന്നു ദില്ലി ഫിറോസ്ഷാ കോട്‌ലയില്‍ മലയാളം മുഴങ്ങിയത്. സ്കോട് ബൊലാന്‍ഡിന്റെ പന്ത് നോണ്‍ സ്ട്രൈക്കിംഗ് എന്‍ഡിലേക്ക് തട്ടിയിട്ടശേഷമായിരുന്നു സഞ്ജു കരുണിനോട് ഓടിക്കോ, ഓടിക്കോ, വേഗം, വേഗം എന്നുറക്കെ പറഞ്ഞത്. ഇരുവരുടെയും മലയാളം കേട്ട് വിക്കറ്റിന് പിന്നില്‍ നിന്ന ധോണി അന്തംവിടുന്നതും കാണാമായിരുന്നു.

ക്രിക്കറ്റ് ബാറ്റ് പിടിക്കാനറിയാവുന്ന മലയാളികളെല്ലാം ക്രീസിലെത്തിയാല്‍ റണ്‍ റണ്‍ എന്ന് ഇംഗ്ലീഷില്‍ വിളിച്ചു പറയുന്ന കാലത്താണ് ഐപിഎല്‍ പോലൊരു ടൂര്‍ണമെന്റില്‍ സഞ്ജുവിന്റെ പച്ചമലയാളത്തിലുള്ള ആശയവിനിമയം എന്നതാണ് മറ്റൊരു സവിശേഷത. ആ കാഴ്ച കാണുക.

 

Follow Us:
Download App:
  • android
  • ios