മുംബൈ: ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ഇന്ത്യ എ ടീമിൽ മലയാളി താരങ്ങളായ സഞ്ജു വി. സാംസണും ബേസിൽ തമ്പിയും ഇടം നേടി. ഓസ്ട്രേലിയ ഉൾപ്പെടുന്ന ത്രിരാഷ്ട്ര ഏകദിന പരമ്പരയും രണ്ട് ചതുർദിന മത്സരങ്ങളും പര്യടനത്തിലുണ്ട്. പതിനഞ്ചംഗ ടീമിൽ മനീഷ് പാണ്ഡെയാണ് നായകൻ. കരുണ്‍ നായർ, ശ്രേയസ് അയ്യർ എന്നിവരും ടീമിൽ ഇടം നേടിയിട്ടുണ്ട്.