പണം കിട്ടുന്നത് മികവിനാണ്. കളിയെ അതു ബാധിക്കില്ല. നല്ല കളി വരാനിരിക്കുന്നേ ഉള്ളൂ വാട്ട്‌മോര്‍ പറഞ്ഞു. 


ഇത്തവണത്തെ ഐ പി എല്ലില്‍ സംഞ്ജു സാംസന്റെ കളിമികവ് കൂടുതല്‍ പ്രകടമാകുമെന്ന് കോച്ച് ഡേവ് വാട്‌മോര്‍. പ്രതിഫലം കൂടിയതിന്റെ സമ്മര്‍ദ്ദം സഞ്ജുവിനെ ബാധിക്കില്ലെന്നും വാട്‌മോര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

രാജസ്ഥാന്‍ റോയല്‍സ് രണ്ടു വര്‍ഷത്തെ വിലക്കിന് ശേഷമാണ് ഐപിഎല്ലിലേക്ക് തിരികെ എത്തുന്നത്. യുവനിരയുമായി രണ്ടാം വരവ് ആഘോഷമാക്കാനൊരുങ്ങുന്ന ടീമിലെ പ്രധാനിയാണ് സഞ്ജു. കഴിഞ്ഞ തവണ ഡല്‍ഹിക്ക് വേണ്ടി ഇറങ്ങി സഞ്ജു ഇന്ത്യന്‍ ബാറ്റസ്മാന്‍മാരില്‍ സെഞ്ച്വറി നേടിയ ഏക താരമായിരുന്നു. എട്ടു കോടി രൂപയക്ക് ടീമിലെത്തിയ താരം കൂടുതല്‍ മികവുകാട്ടുമെന്ന് വാട്ട്‌മോര്‍. പണം കിട്ടുന്നത് മികവിനാണ്. കളിയെ അതു ബാധിക്കില്ല. നല്ല കളി വരാനിരിക്കുന്നേ ഉള്ളൂ വാട്ട്‌മോര്‍ പറഞ്ഞു. 

രഞ്ജി ട്രോഫിയില്‍ വാട്‌മോറിന് കീഴില്‍ ആഭ്യന്തര ക്രിക്കറ്റ് കരിയറിലെ മികച്ച പ്രകടമാണ് സാംസണ്‍ ഇത്തവണ പുറത്തെടുത്തത്. ഈ മികവ് സഞ്ജു ഈ സീസണിലും തുടരുമെന്നും വാട്‌മോര്‍ പ്രത്യാശ പ്രകടിപ്പിച്ചു.