കൊച്ചി: ഡൽഹിക്കെതിരെ സമനില നേടാനായെങ്കിലും ടീമിന്റെ പ്രകടനത്തിൽ പൂർണ തൃപ്തിയില്ലെന്ന് സന്ദേശ് ജിങ്കൻ.ഗോൾ നേടാമായിരുന്ന നിരവധി അവസരങ്ങൾ നഷ്ടപ്പെടുത്തി. കൊച്ചിയിൽ കാണികൾ നൽകുന്ന പിന്തുണയ്ക്ക് നന്ദിയുണ്ടെന്നും ജിങ്കൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ഡെൽഹി ഡൈനാമോസിനെതിരായ മത്സരത്തിന് ശേഷം ഡ്രസിംഗ് റൂമിൽ നിന്ന് പുറത്തെത്തിയ സന്ദേശ് ജിങ്കൻ മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് നഷ്ടപ്പെടുത്തിയ അവസരങ്ങളെക്കുറിച്ചാണ് സംസാരിച്ചത്. സമനില നേടാനായെങ്കിലും ടീമിന്‍റെ പ്രകടനത്തിൽ തൃപ്തിയില്ല.

ഹോം ഗ്രൗണ്ടായ കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലെ ആർത്തലയ്ക്കുന്ന കാണികളാണ് ടീമിന്റെ ശക്തിയെന്നും ജിങ്കൻ പറഞ്ഞു.