സന്തോഷ് ട്രോഫി ഫുട്ബോള്‍ ഫൈനലില്‍ ബംഗാള്‍ ഇന്ന് ആതിഥേയരായ ഗോവയെ നേരിടും. മിസോറമിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ മറികടന്നാണ് ബംഗാള്‍ ഫൈനലില്‍ എത്തിയത്. മുപ്പത്തിരണ്ടാം കിരീടം ലക്ഷ്യമിട്ടാണ് ബംഗാള്‍ ബൂട്ടു കെട്ടുന്നത്. ഗോവ സെമിഫൈനലില്‍ ഒന്നിനെതിരെ രണ്ട് ഗോളിന് കേരളത്തെയാണ് തോല്‍പിച്ചത്. ഗോവ അ‍ഞ്ച് തവണ സന്തോഷ് ട്രോഫി നേടിയിട്ടുണ്ട്.