സന്തോഷ് ട്രോഫി ഫുട്ബോളിനുള്ള കേരള ടീമിനെ ഇന്ന് കോഴിക്കോട്ട് പ്രഖ്യാപിക്കും. മുപ്പത്തിയംഗ താരങ്ങളുടെ പരിശീലന ക്യാമ്പ് പുരോഗമിക്കുകയാണ്. 21 വയസ്സിൽ താഴെയുള്ള അഞ്ച് കളിക്കാർ ഉൾപ്പടെ 20 അംഗ ടീമിനെയാണ് തെരഞ്ഞെടുക്കുക. ഉച്ചയ്‍ക്ക് 12 മണിക്കാണ് ടീം പ്രഖ്യാപനം. സതീവൻ ബാലനാണ് മുഖ്യ പരിശീലകൻ, മുൻ ക്യാപ്റ്റൻ ബിജേഷ് ബെൻ ആണ് സഹപരിശീലകൻ.
ബംഗലൂരുവിലാണ് കേരളത്തിന്റെ ദക്ഷിണമേഖലാ മത്സരങ്ങൾ. പതിനെട്ടിനാണ് ആന്ധ്രാപ്രദേശുമായാണ് ആദ്യ മത്സരം. തമിഴ്‍നാടും ആൻഡമാൻ നിക്കോബാറുമാണ് മറ്റ് എതിരാളികൾ. കഴിഞ്ഞ വർഷംകേരളം സെമിയിൽ തോറ്റിരുന്നു.. 2004ലാണ് കേരളം അവസാനമായി സന്തോഷ് ട്രോഫിയിൽ ജേതാക്കളായത്.
