ഇരുപകുതികളിലുമായി പത്തിലധികം അവസരം ലഭിച്ചിട്ടും കേരളത്തിന് മുതലാക്കാനായില്ല. ഫിനിഷിങ്ങിലെ പോരായ്മയാണ് കേരളത്തിന് തിരിച്ചടിയായത്.

നെയ്‌വേലി: സന്തോഷ് ട്രോഫി ഫുട്ബോളിൽ നിലവിലെ ജേതാക്കൾ ആയ കേരളത്തിന് നിരാശാജനകമായ തുടക്കം. ദക്ഷിണ മേഖല റൗണ്ടിലെ ആദ്യമത്സരത്തിൽ തെലങ്കാന കേരളത്തെ ഗോൾരഹിത സമനിലയിൽ തളച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇരുപകുതികളിലുമായി പത്തിലധികം അവസരം ലഭിച്ചിട്ടും കേരളത്തിന് മുതലാക്കാനായില്ല. ഫിനിഷിങ്ങിലെ പോരായ്മയാണ് കേരളത്തിന് തിരിച്ചടിയായത്. വി മിഥുന്‍, രാഹുല്‍ രാജ്, സീസണ്‍, ജിതിന്‍ ഗോപാലന്‍ തുടങ്ങിയ പ്രധാന താരങ്ങളുമായാണ് കേരളം കളത്തിലിറങ്ങിയത്.

ഇതോടെ സർവീസസിനും പുതുച്ചേരിക്കും എതിരായ മത്സരങ്ങൾ കേരളത്തിന് നിർണായകമായി. തമിഴ്നാട്ടിലെ നെയ്‌വേലിയിൽ ആണ് മത്സരം. ഗ്രൂപ്പ് ജേതാക്കൾ മാത്രമേ ഫൈനൽ റൗണ്ടിന് യോഗ്യത നേടുകയുള്ളു .