ഒരു മാജിക്കിലൂടെ കസോര്‍ള വീണ്ടും വിയ്യാറയലില്‍- വീഡിയോ

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.png
First Published 10, Aug 2018, 1:51 PM IST
santi cazorla again in villareal
Highlights

  • ഈ സീസണ് തൊട്ട് മുന്‍പ് ആഴ്‌സനല്‍ താരവുമായുള്ള കരാര്‍ അവസാനിപ്പിച്ചു. ഇതോടെ ഒരു വര്‍ഷത്തെ കരാറില്‍ വില്ലാറയല്‍ സ്വന്തമാക്കുകയായിരുന്നു.

മാഡ്രിഡ്: ഇങ്ങനെയൊരു സ്വീകരണം ഏതൊരു ഫുട്‌ബോള്‍ താരത്തിനും ലഭിച്ചിട്ടുണ്ടാവില്ല. എന്നാല്‍ സാന്‍ഡി കസോര്‍ളയ്ക്ക് ലഭിച്ചു. ഏഴ് വര്‍ഷത്തിന് ശേഷം വിയ്യറയലില്‍ തിരിച്ചെത്തിയപ്പോഴാണ് കസോര്‍ളയ്ക്ക് അപൂര്‍വമായ സ്വീകരണം ഒരുക്കിയത്. ഒരു മാജിക്കിലൂടെ താരത്തെ ആരാധകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുകയാണ് ക്ലബ് ചെയ്തത്. വീഡിയോ കാണാം... 

കാലിയായ ഒരു വലിയ ഗ്ലാസ് ട്യൂബില്‍ പുക നിറച്ചതിനു ശേഷം അതില്‍ കസോര്‍ളയെ പ്രത്യക്ഷപെടുത്തിയാണ് വിയ്യറയല്‍ കാണികളെ ഞെട്ടിച്ചത്. കഴിഞ്ഞ രണ്ടു വര്‍ഷത്തോളമായി പരിക്കുമൂലം താരം കളിക്കളത്തില്‍ നിന്ന് പുറത്തായിരുന്നു സ്പാനിഷ് താരം. 

ഈ സീസണ് തൊട്ട് മുന്‍പ് ആഴ്‌സനല്‍ താരവുമായുള്ള കരാര്‍ അവസാനിപ്പിച്ചു. ഇതോടെ ഒരു വര്‍ഷത്തെ കരാറില്‍ വില്ലാറയല്‍ സ്വന്തമാക്കുകയായിരുന്നു. ആഴ്‌സണലിന് വേണ്ടി ആറ് വര്‍ഷത്തോളം ബൂട്ടകെട്ടിയ കസോള രണ്ട് എഫ്.എ കപ്പും അവര്‍ക്കൊപ്പം സ്വന്തമാക്കിയിട്ടുണ്ട്.
 

loader