മഡ്ഗാവ്: സന്തോഷ് ട്രോഫി ഫുടബോളില്‍ കേരളത്തിന് ആദ്യ തോല്‍വി. അവസാന ഗ്രൂപ്പ് മത്സരത്തില്‍ മഹാരാഷ്‌ട്ര എതിരില്ലാത്ത രണ്ട് ഗോളിന് കേരളത്തെ തോല്‍പിച്ചു. നേരത്തേ തന്നെ സെമി ഫൈനലില്‍ കടന്നതിനാല്‍ അഞ്ച് താരങ്ങള്‍ക്ക് വിശ്രമം നല്‍കിയാണ് കേരളം മഹാരാഷ്‌ട്രയെ നേരിട്ടത്.

തോറ്റെങ്കിലും കേരളം തന്നെയാണ് ഗ്രൂപ്പ് ചാമ്പ്യന്‍മാര്‍. മിസോറാമും കേരളത്തിനൊപ്പം സെമിയിലേക്ക് മുന്നേറി. സെമിയില്‍ വ്യാഴാഴ്ച കേരളം ആതിഥേയരായ ഗോവയെ നേരിടും.

ആദ്യ മത്സരത്തില്‍ റെയില്‍വേസിന് 4-2ന് പരാജയപ്പെടുത്തിയ കേരളം രണ്ടാം മത്സരത്തില്‍ അവസാന നിമിഷ ഗോളിലൂടെ പഞ്ചാബിനെതിരെ വിജയതുല്യ സമനില പിടിച്ചിരുന്നു. മൂന്നാം മത്സരത്തില്‍ മിസോറമിനെ ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് കേരളം ഗ്രൂപ്പ് ചാമ്പ്യന്‍മാരായത്.