ക്രിക്കറ്റിലെ മിന്നുംതാരമാണ് ഇംഗ്ലണ്ടിന്‍റെ സാറാ ടൈലര്‍. ലോകകപ്പിലെ ഒമ്പത് ഇന്നിംഗ്സുകളില്‍ നിന്ന് 396 റണ്‍സ് നേടിയതോടെ സാറയുടെ വ്യക്തി ജീവിതം തിരഞ്ഞ് പലരുമിറങ്ങി. രണ്ട് കുട്ടികള്‍ക്കൊപ്പം ചിരിച്ചുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ സാറാ പ്രത്യക്ഷപ്പെട്ടതോടെ ആ കഥകള്‍ക്ക് ജീവന്‍വെച്ചു. എന്നാല്‍ ചിത്രത്തിനു പിന്നിലെ യാഥാര്‍ത്ഥ്യമെന്താണെന്ന് ഇപ്പോള്‍ വെളിച്ചത്തായി. തനിക്ക് രണ്ട് കുട്ടികളില്ല, എന്നാല്‍ രണ്ട് അനന്തരവര്‍ ഉണ്ടെന്നാണ് സാറാ ടെയ്ലറുടെ പ്രതികരണം. സാറാ രണ്ട് കുട്ടികളുടെ അമ്മയാണെന്നായിരുന്നു സാമൂഹ്യ മാധ്യമങ്ങളിലെ പ്രചരണം.

A post shared by Sarah Taylor (@sjtaylor30) on

ഏകദിനത്തില്‍ ഏറ്റവും വേഗതയില്‍ 1000 റണ്‍സ് പിന്നിട്ട താരമാണ് സാറാ. 2012ലെയും 2013ലെയും മികച്ച ടി20 താരമായിരുന്നു സാറാ. 2014ലും 2015ലും ഏറ്റവും മികച്ച വനിത ക്രിക്കറ്റ് താരത്തിനുള്ള പുരസ്കാരവും സാറാ നേടി. പുരുഷന്‍മാര്‍ക്കൊപ്പം പ്രഫഷണല്‍ ക്രിക്കറ്റില്‍ കളിച്ച ആദ്യ വനിതാ താരമാണ് സാറാ ടെയ്ലര്‍. കടുത്ത മാനസിക സമ്മര്‍ദങ്ങള്‍ക്ക് അടിമപ്പെട്ടിരുന്ന സാറാ വന്‍ തിരിച്ചുവരവാണ് ലോകകപ്പില്‍ നടത്തിയത്. ട്വിറ്ററിലൂടെയാണ് സാറാ പ്രതികരിച്ചത്.