Asianet News MalayalamAsianet News Malayalam

ദക്ഷിണാഫ്രിക്കന്‍ താരത്തിനെതിരെ വംശീയാധിക്ഷേപം; പാക് ക്യാപ്റ്റന്‍ മാപ്പു പറഞ്ഞു

ത്റെ വാക്കുകള്‍ ആരെയെങ്കിലും അധിക്ഷേപിക്കാനായിരുന്നില്ലെന്നും ആരെയെങ്കിലും വേദനിപ്പിക്കുക തന്റെ ലക്ഷ്യമായിരുന്നില്ലെന്നും സര്‍ഫ്രാസ് പറഞ്ഞു

Sarfraz Ahmed Apologises After Racial Taunt
Author
Centurion, First Published Jan 24, 2019, 11:38 AM IST

സെഞ്ചൂറിയന്‍: ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ദക്ഷിണാഫ്രിക്കന്‍ താരം ആന്‍ഡൈല്‍ ഫെലുക്ക്വായോക്കെതിരെ വംശീയ അധിക്ഷേപം നടത്തിയ സംഭവത്തില്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം നായകന്‍ സര്‍ഫ്രാസ് അഹമ്മദ് മാപ്പു പറഞ്ഞു. ഫെലുക്ക്വായോ ബാറ്റ് ചെയ്യുന്നതിനിടെ വിക്കറ്റിന് പിന്നില്‍ നിന്ന് സര്‍ഫ്രാസ് ഉര്‍ദു ഭാഷയില്‍ അധിക്ഷേപിക്കുന്നത് സ്റ്റംപിലെ മൈക്രോ ഫോണ്‍ പിടിച്ചെടുത്തിരുന്നു.

സര്‍ഫ്രാസിനെതിരെ ഐസിസി അച്ചടക്ക നടപടിക്ക് ഒരുങ്ങുന്നതായ റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് മാപ്പ് അപേക്ഷയുമായി സര്‍ഫ്രാസ് ട്വിറ്ററിലൂടെ രംഗത്തെത്തിയിരിക്കുന്നത്. ത്റെ വാക്കുകള്‍ ആരെയെങ്കിലും അധിക്ഷേപിക്കാനായിരുന്നില്ലെന്നും ആരെയെങ്കിലും വേദനിപ്പിക്കുക തന്റെ ലക്ഷ്യമായിരുന്നില്ലെന്നും സര്‍ഫ്രാസ് പറഞ്ഞു. തന്റെ വാക്കുകള്‍ എതിരാളികള്‍ക്കോ അവരുടെ ആരാകര്‍ക്കോ മനസിലാവുമെന്ന് പോലും താന്‍ കരുതിയില്ലെന്നും എതിരാളികളെ ആദരിച്ചും ബഹുമാനിച്ചും മാത്രമെ മുന്നോട്ടു പോവു എന്നും സര്‍ഫ്രാസ് വ്യക്തമാക്കി.

സംഭവത്തില്‍ ഐസിസിയുടെ ഔദ്യോഗിക പ്രതികരണം ഇഥുവരെ അറിവായിട്ടില്ല. മത്സരത്തില്‍ റാസി വാന്‍ ഡെര്‍ ഡസനുമൊത്ത് ഫെലുക്ക്വായോ ഉയര്‍ത്തിയ കൂട്ടുകെട്ടാണ് ദക്ഷിണാഫ്രിക്കയ്ക്ക് ജയം സമ്മാനിച്ചത്.

Follow Us:
Download App:
  • android
  • ios