വെല്ലിംങ്ടണ്‍: ധോണിക്ക് പഠിക്കാന്‍ നോക്കിയ പാകിസ്താന്‍ നായകന്‍റെ പരാജയം സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ മഴയായി. പാക്കിസ്ഥാന്‍ നായകന്‍ സര്‍ഫ്രാസ് അഹമ്മദിന് നേരെയാണ് സോഷ്യല്‍ മീഡിയ പരിഹാസം. ന്യൂസിലാന്‍റിനെതിരായ ആദ്യ ടി-20 മത്സരത്തില്‍ പാകിസ്താന്‍ ദയനീയ തോല്‍വി വഴങ്ങുകയായിരുുന്നു സര്‍ഫ്രാസ് അഹമ്മദിന്റെ പുറത്താകലാണ് ട്രോളന്‍മാര്‍ക്ക് ആഘോഷമായത്.

മിച്ചല്‍ സാന്‍ററുടെ പന്ത് സ്വീപ് ചെയ്യാന്‍ ശ്രമിച്ച സര്‍ഫ്രാസ് അഹമ്മദിനെ മാറ്റ് ഫിലിപ്പ്‌സ് സ്റ്റംപ് ചെയ്താണ് പുറത്താക്കിയത്. 38 റണ്‍സിന് 6 വിക്കറ്റ് നഷ്ടമായി നില്‍ക്കുന്ന സാഹചര്യത്തിലാണ് സര്‍ഫ്രാസ് സാഹസിക ഷോട്ടിന് ശ്രമിച്ചത്. സ്വീപ് ചെയ്യാന്‍ ശ്രമിക്കവേ കാല്‍ വഴുതി സര്‍ഫ്രാസ് വീഴുകയായിരുന്നു. ക്രീസിലേക്ക് തിരിച്ചുകയറാന്‍ സര്‍ഫ്രാസ് ശ്രമിച്ചുവെങ്കിലും ന്യൂസിലന്‍ഡ് കീപ്പര്‍ മാറ്റ് ഫിലിപ്പ്‌സ് സ്റ്റംപ് ചെയ്യുകയായിരുന്നു.
