ദില്ലി: ബിസിസിഐയുടെ പുതിയ ഭരണസമിതിയെ സുപ്രീംകോടതി ഇന്ന് പ്രഖ്യാപിക്കും. അംഗങ്ങളെ തെരഞ്ഞെടുക്കാന്‍ അമിക്കസ് ക്യൂറിമാരായ ഗോപാല്‍ സുബ്രഹ്മണ്യം അനില്‍ ബി ദിവാന്‍ എന്നിവര്‍ക്ക് കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. മുന്‍ ക്രിക്കറ്റ് താരം, അഭിഭാഷകന്‍, കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിലെ ഒരു അംഗം എന്നിവര്‍ പുതിയ ഭരണസമിതിയിലുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ജസ്റ്റിസ് ദിപക് മിശ്ര അധ്യക്ഷനായ മൂന്നംഗ പുതിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ഇന്ത്യന്‍ മുന്‍ ക്യാപ്റ്റനും കൊല്‍ക്കത്ത ക്രിക്കറ്റ് അസോസിയേഷന്‍ അധ്യക്ഷനുമായ സൗരവ് ഗാംഗുലി ബിസിസിഐ അധ്യക്ഷസ്ഥാനത്തെത്തുമെന്നും അഭ്യൂഹമുണ്ട്. ബിസിസിഐ മുന്‍ പ്രസിഡന്റ് അനുരാഗ് ഠാക്കൂര്‍, സെക്രട്ടറി അജയ് ഷിര്‍ക്കെ എന്നിവര്‍ക്കെതിരായ കോടതിയലക്ഷ്യക്കേസിലും സുപ്രീംകോടതി ഇന്ന് അന്തിമ തീരുമാനമെടുത്തേക്കും.