തിരുവനന്തപുരം: അടുത്തമാസം 13 മുതല്‍ 16 വരെ നടത്താനിരുന്ന സംസ്ഥാന സ്കൂള്‍ കായിക മേള മാറ്റിവെച്ചു. അടുത്തമാസം 20ലേക്കാണ് മേള മാറ്റിയിരിക്കുന്നത്. 13 മുതല്‍ 16 വരെ എന്നുള്ളതിന് പകരം മേള, 20 മുതല്‍ 23 വരെ നടക്കും. വേദിയില്‍ മാറ്റമില്ല. നേരത്തെ നിശ്ചയിച്ചിരുന്ന പാല മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ തന്നെയാവും മത്സരങ്ങള്‍ നടക്കുക.

മുഖ്യമന്ത്രിയുടെ അസൗകര്യമെന്നാണ് തീയ്യതി മാറ്റത്തിനുള്ള ഔദ്യോഗിക വിശദീകരണമെങ്കിലും കായിക അധ്യാപകരുടെ നിസഹകരണം മൂലം ജില്ലാതല മേളകള്‍ പൂര്‍ത്തിയാക്കാന്‍ കഴിയാത്തതാണ് തീയതി മാറ്റാന്‍ കാരണം. പാല മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ ആധുനിക സൗകര്യങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞതായി പൊതു വിദ്യാഭ്യാസ ഡയറ്കടര്‍ അറിയിച്ചു.