ദില്ലി: ഹര്‍ഭജന്‍ സിംഗ് ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച സ്പിന്നര്‍മാരിലൊരാളാണ്. എന്നാല്‍ ക്രിക്കറ്റിലേക്ക് വരും മുമ്പ് കുംടുംബം നോക്കാനായി ട്രക്ക് ഡ്രൈവറായി കാനഡയിലേക്ക് പോവാനിരുന്നയാളാണ് ഭാജിയെന്ന് എത്ര ആരാധകര്‍ക്കറിയാം. എന്തായാലും സെവാഗിന് അതിനെക്കുറിച്ച് നല്ലപോലെ അറിയാം. അതുകൊണ്ടാണ് 37-ാം പിറന്നാള്‍ ആഘോഷിക്കുന്ന ഭാജിക്ക് പിറന്നാള്‍ ആശംസ നേര്‍ന്നുകൊണ്ട് ചെയ്ത ട്വീറ്റില്‍ വീരു ഒറ്റവരിയില്‍ ഹര്‍ഭജന്റെ ജീവിതം വരച്ചിട്ടത്.
പിറന്നാളാശംസകള്‍ ഭാജി, കുടുംബം നോക്കാനായി ട്രക്ക് ഡ്രൈവറായി കാനഡയില്‍ പോവാന്‍ ഒരുങ്ങുകയും വീണ്ടുവിചാരമുണ്ടായി ക്രിക്കറ്റില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട് എക്കാലത്തെയും മികച്ച സ്പിന്നര്‍മാരില്‍ ഒരാളായി മാറുകയും ചെയ്ത മഹത്തായ ജീവിത കഥയാണ് താങ്കളുടേതെന്നാണ് സെവാഗ് ട്വീറ്റില്‍ പറയുന്നത്.
സെവാഗ് മാത്രമല്ല, ഹര്‍ഭജന്റെ ഭാര്യ ഗീതാ ബസ്ര മുതല്‍ ശീഖര്‍ ധവാന്‍ വരെ ഭാജിക്ക് പിറന്നാള്‍ ആശംസ നേര്‍ന്നിട്ടുണ്ട്. 37കാരനായ ഹര്‍ഭജന്‍ ക്രിക്കറ്റില്‍ നിന്ന് ഇനിയും വിരമിച്ചിട്ടില്ല. 2016 മാര്‍ച്ചില്‍ യുഎഇയ്ക്കെതിരെ ആണ് ഹര്‍ഭജന്‍ അവസാനമായി ഇന്ത്യന്‍ ജേഴ്സിയില്‍ കളിച്ചത്.
