രണ്ടുമാസം ഗര്‍ഭിണിയായിരിക്കേയാണ് ഓസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടം സ്വന്തമാക്കിയതെന്ന് വെളിപ്പെടുത്തി ലോകത്തെ ഞെട്ടിച്ച സെറീന വില്യംസ് ആരാധകരുടെ ആകാംക്ഷയ്ക്ക് വിരാമമിട്ടാണ് കുഞ്ഞിന്റെ ചിത്രം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റു ചെയതത്. അലക്സിസ് ഒളിംപിയ ഒഹാനിയന്‍ ജൂനിയറിനെ പരിചയപെടൂ എന്ന അടിക്കുറുപ്പോടെയാണ് സെറീന ചിത്രംപങ്കു വച്ചത്.

ഈ മാസം ഒന്നിനാണ് സെറീന വില്യംസ് പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.ഗര്‍ഭ കാലത്തെ സന്തോഷങ്ങളും ഇക്കാലയളവിലും സെറീന നടത്തിയ പരിശീലങ്ങളും ഉള്‍കൊള്ളിച്ച വീഡിയോ ഭര്‍ത്താവ് അലക്സിസ് ഒഹാനിയനും ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു.
നേരത്തെ വാനിറ്റി ഫെയര്‍ മാസികയില്‍ പൂര്‍ണ്ണ ഗര്‍ഭാവസ്ഥയിലെ നഗ്ന ഫോട്ടോ നല്‍കിയാണ് സെറീന കുഞ്ഞിനെ വരവേറ്റത്. ഞങ്ങള്‍ ദൈവത്തെ കണ്ടു അവള്‍ കറുത്തതാണ് എന്നായിരുന്നു അരാധകരുടെ മറുപടി. കുഞ്ഞിന്റെ പേര്ഒളിംപസ് പര്‍വതത്തെയും ഒളിംപിക്സിനെയും ഓര്‍മ്മിപ്പിക്കുന്നു എന്ന് പറഞ്ഞാണിപ്പോൾ പുതിയ ചിത്രം ആരാധകർ സ്വീകരിക്കുന്നത്.
