ലോസ് ഏഞ്ചല്‍സ്: കുഞ്ഞിനു ജന്മം നല്‍കിയതിനു പിന്നാലെ ടെന്നീസ് ഇതിഹാസം സെറീന വില്യംസ് വീണ്ടും വാര്‍ത്തകളില്‍. മകള്‍ അലക്‌സിസ് ഒഹാന്യന്‍ ജൂനിയറിനായി ആറ് മില്യണ്‍ ഡോളര്‍ മുടക്കി പുതിയ വീട് വാങ്ങിച്ചിരിക്കുകയാണ് സെറീനയിപ്പോള്‍. ലോസ് ആഞ്ചല്‍സിലെ ബിവെറി കുന്നിലാണ് 6000 സ്ക്വയര്‍ഫീറ്റ് വരുന്ന സെറീനയുടെ പുതിയ വീട്.
ഫ്ലോറിഡയിലെ വെസ്റ്റ് പാം ബീച്ചിലാണ് സെറീന ഇപ്പോള്‍ താമസിക്കുന്നത്. 36കാരിയായ ടെന്നീസ് സൂപ്പര്‍താരം മറ്റൊരുവസതിയായ ബേല്‍ എയര്‍ 11മില്യണ്‍ ഡോളറിന് അടുത്തിടെ വിറ്റിരുന്നു. 150 മില്യണ്‍ ഡോളറാണ് ടെന്നീസ് കോര്‍ട്ടിലെ റാണിയായ സെറീന വില്യംസിന്‍റെ ആസ്തി.
