മെല്‍ബണ്‍: സെറീന വില്യംസ് ഓസ്‌ട്രേലിയന്‍ ഓപ്പണിന്റെ നാലാം റൗണ്ടില്‍ പ്രവേശിച്ചു. മൂന്നാം റൗണ്ടില്‍ നിക്കോള്‍ ഗിബ്സിനെയാണ് സെറീന തോല്‍പ്പിച്ചത്. സ്‌കോര്‍- 6-1, 6-3. തികച്ചും ഏകപക്ഷീയമായ മല്‍സരമായിരുന്നു. 17 തവണ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ മല്‍സരിച്ചിട്ടുള്ള സെറീന 14 തവണയും നാലാം റൗണ്ടിലെത്തി. അടുത്ത റൗണ്ടില്‍ ചെക്ക് താരം ബാര്‍ബറ സ്ട്രികോവയെയാണ് സെറീന നേരിടുന്നത്. ഇരുപത്തിമൂന്നാം ഗ്രാന്‍സ്ലാം കിരീടം ലക്ഷ്യമിട്ടാണ് ഇത്തവണ സെറീന ഓസ്‌ട്രേലിയന്‍ ഓപ്പണിന് ഇറങ്ങിയിട്ടുള്ളത്. 22 കിരീടം എന്ന സ്റ്റെഫി ഗ്രാഫിന്റെ റെക്കോര്‍ഡിനൊപ്പമാണ് ഇപ്പോള്‍ സെറീന. ഇത്തവണ ജയിക്കാനായാല്‍, സെറീനയുടെ ഏഴാം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടമായിരിക്കും അത്.