ഫ്രഞ്ച് ഓപ്പൺ: സെറീന വില്ല്യംസ് പിൻമാറി

ഫ്രഞ്ച് ഓപ്പൺ ടെന്നിസ് വനിതാ സിംഗിള്‍സ് പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ നിന്ന് സെറീന വില്ല്യംസ് പിൻമാറി. പരുക്കിനെ തുടര്‍ന്നായിരുന്നു പിൻമാറ്റം. മരിയ ഷറപ്പോവയ്‍ക്കെതിരെയായിരുന്നു മത്സരം.

ഇരുവരും തമ്മിലുളള കഴിഞ്ഞ 21 മത്സരങ്ങളില്‍ 19ലും ജയിച്ചത് സെറീന ആയിരുന്നു.

2016ലെ ഓസ്ട്രേലിയന്‍ ഓപ്പൺ ക്വാര്‍ട്ടറിന് ശേഷം ആദ്യമായായിട്ടായിരുന്നു സെറീന വില്ല്യംസും മരിയ ഷറപ്പോവയും നേര്‍ക്കുനേര്‍ വന്നത്.