കണ്ണീരോടെ സലാ കളം വിടുമ്പോള്‍ ലിവര്‍പൂള്‍ ആരാധകരും സലായ്‌ക്കൊപ്പമുണ്ടായിരുന്നു.

കീവ്: ചാംപ്യന്‍സ് ലീഗിന്റെ ഫൈനല്‍ വരെ എത്തിച്ചിട്ട്, ഫൈനല്‍ കളിക്കാന്‍ പറ്റാത്ത അവസ്ഥ. റയല്‍ മാഡ്രിഡിനെതിരേ ചാംപ്യന്‍സ് ലീഗ് ഫൈനല്‍ പൂര്‍ത്തിയാക്കാതെ കണ്ണീരോടെ സലാ കളം വിടുമ്പോള്‍ ലിവര്‍പൂള്‍ ആരാധകരും സലായ്‌ക്കൊപ്പമുണ്ടായിരുന്നു. റയല്‍ പ്രതിരോധതാരം സെര്‍ജിയോ റാമോസിന്റെ ഫൗളാണ് സലായെ ചതിച്ചത്. എന്നാല്‍ റഫറി കാര്‍ഡൊന്നും നല്‍കിയതുമില്ല.

Scroll to load tweet…

മത്സരത്തിന്റെ 25ാം മിനിറ്റിലായിരുന്നു സംഭവം. പന്തെടുക്കാനുള്ള ശ്രമത്തിലായിരുന്നു ഈജിപ്ഷ്യന്‍ താരം. എന്നാല്‍ മത്സരത്തിലുടനീളം വിടാതെ മാര്‍ക്ക് ചെയ്ത റാമോസ് കൈപ്പിടിച്ച് വീഴ്ത്തുകയായിരുന്നു. ഫൗളിന്റെ വീഡിയോ കാണാം...