Asianet News MalayalamAsianet News Malayalam

റൊണാള്‍ഡോ ഹീറോ; ഇറ്റാലിയന്‍ ത്രില്ലറില്‍ യുവന്‍റസിന് നാടകീയ ജയം

ഒരു ഗോളിന് പിന്നില്‍നിന്ന ശേഷം രണ്ട് ഗോള്‍ മടക്കിയാണ് യുവന്‍റസ് വിജയിച്ചത്. നിര്‍ണായകമായത് റൊണാള്‍ഡോ നേടിയ പെനാല്‍റ്റി ഗോള്‍. 

Serie A Juventus vs Lazio match report
Author
Lazio, First Published Jan 28, 2019, 9:28 AM IST

ലാസിയോ: ഇറ്റാലിയന്‍ ലീഗില്‍ ലാസിയോക്കെതിരെ യുവന്‍റസിന് നാടകീയ ജയം. ഒരു ഗോളിന് പിന്നില്‍നിന്ന ശേഷം രണ്ട് ഗോള്‍ മടക്കിയാണ് യുവന്‍റസ് വിജയിച്ചത്. 59-ാം മിനുറ്റില്‍ എമ്‌റെ കാനെയും ഓണ്‍ഗോളില്‍ ലാസിയോ മുന്നിലെത്തി. എന്നാല്‍ യുവന്‍റസ് 74-ാം മിനുറ്റില്‍ കാന്‍സെലോയിലൂടെ സമനില പിടിച്ചു.

കളി സമനിലയില്‍ അവസാനിക്കുമെന്ന് പ്രതീക്ഷിച്ച മത്സരത്തില്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ യുവന്‍റസിന്‍റെ രക്ഷകനായി. റോണോയുടെ പെനാല്‍റ്റിയിലൂടെ 88-ാം മിനുട്ടിലായിരുന്നു യുവന്‍റസിന്‍റെ ജയം. ലീഗില്‍ തോല്‍വിയറിയാതെ മുന്നേറുന്ന യുവന്‍റസ് 59 പോയിന്‍റുമായി ഒന്നാം സ്ഥാനത്താണ്. 

Follow Us:
Download App:
  • android
  • ios