കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‍സിന്റെ പുതിയ നായകന് ഷാരൂഖിന്റെ സന്ദേശം

ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‍സിന്റെ പുതിയ നായകൻ ദിനേഷ് കാര്‍ത്തിക് ആണ്. പുതിയ നായകനെ ടീം ഉടമ ഷാരൂഖ് ഖാൻ സ്വാഗതം ചെയ്‍തു.

പുതിയ സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‍സിന്റെ നായകന് സ്വാഗതം. മുൻ വര്‍ഷങ്ങളിലെ നായകനെ പോലെ ടീമിനെ നയിക്കുകയും അന്തസ് കാത്തുസൂക്ഷിക്കുയും ചെയ്യുമെന്ന് നമുക്ക് കരുതാം- ഷാരൂഖ് പറഞ്ഞു. മുന്‍ വര്‍ഷങ്ങളില്‍ ഗൗതം ഗംഭീറായിരുന്നു കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‍സിന്റെ നായകൻ. രണ്ടു തവണ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‍സ് കപ്പ് നേടുകയും ചെയ്‍തു.