Asianet News MalayalamAsianet News Malayalam

മെസിയുടെ വിരമിക്കല്‍; വെട്ടിലായത് ഷാഹിദ് അഫ്രീദി

Shahid Afridi Gets Trolled After Lionel Messi's Shocking Retirement
Author
Lahore, First Published Jun 27, 2016, 4:10 PM IST

ലാഹോര്‍: കോപ അമേരിക്ക ഫൈനലിലെ തോല്‍വിയോടെ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നും വിരമിച്ച അര്‍ജന്‍റീനയുടെ ലയണല്‍ മെസ്സിയുടെ പ്രഖ്യാപന മൂലം ശരിക്കും വെട്ടിലായത് പാക് ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിയാണ്. താങ്കള്‍ എപ്പോഴാണ് കളി മതിയാക്കുക? എന്ന പരിഹാസം കലര്‍ന്ന ചോദ്യമാണ് അഫ്രീദിയോട് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. 

ലയണല്‍ മെസ്സിക്കൊപ്പം ട്വിറ്ററില്‍ ട്രെന്‍ഡിംഗ് വരെ ആയിരിക്കുകയാണ് ഈ മുന്‍ പാക് നായകന്‍. വിരമിക്കല്‍ തീരുമാനം പുനഃപരിശോധിക്കുമോ എന്ന ചോദ്യത്തിന് ഞാന്‍ അഫ്രീദിയല്ലെന്ന് മറുപടി പറയുന്ന മെസിയാണ് ഒരു ട്വീറ്റിലെ ഉള്ളടക്കം. പ്രിയ മെസി അഫ്രീദിയെ മാതൃകയാക്കൂ. അദ്ദേഹം എല്ലാ മാസവും വിരമിക്കല്‍ പ്രഖ്യാപിക്കും , തിരിച്ചുവരികയും ചെയ്യും മറ്റൊരു ട്വീറ്റ് പറയുന്നു.

ഇക്കഴിഞ്ഞ ട്വന്റി20 ലോകകപ്പിന് മുന്നോടിയായി വിരമിക്കല്‍ പ്രഖ്യാപിച്ചെങ്കിലും പാകിസ്താന്റെ ദയനീയ പരാജയത്തിനു ശേഷം ടീം മാനേജ്‌മെന്റിന്റെ സമ്മര്‍ദത്തെ തുടര്‍ന്ന് നായക സ്ഥാനം ഒഴിഞ്ഞ അഫ്രീദി ട്വന്‍റി20യില്‍ ഇനിയും പാകിസ്താനായി പാഡണിയാന്‍ ഒരുക്കമാണെന്ന് വ്യക്തമാക്കുകയായിരുന്നു.

Follow Us:
Download App:
  • android
  • ios